കുട്ടിക്കാലത്ത് അയല്പക്കത്തെ വീടുകളിലിരുന്ന് ആ ചെറിയ ബ്ലാക്ക് & വൈറ്റ് ടീവിയിൽ കണ്ടു തുടങ്ങിയപ്പോഴേ അസ്ഥിക്ക് പിടിച്ചതാണ് സിനിമയോടുള്ള പ്രണയം.

നിന്റെ ഈ സിനിമ ഭ്രാന്തു എന്ന് തീരുന്നുവോ അന്നേ നീ നന്നാവൂ എന്ന് കുടുംബവും കൂട്ടക്കാരും പലകുറി അവർത്തിച്ചിട്ടും ഒരു തരിമ്പുപോലും അതിനോടുള്ള പ്രണയം പോയില്ല. ഇനി ഒട്ടു പോകാനും പോണില്ല…

മനസ്സിൽ വിരിയുന്ന ആശയങ്ങൾ കഥയും കഥാപാത്രങ്ങളുമായി രൂപപ്പെടുത്തുമ്പോൾ അത് സ്‌ക്രീനിൽ വരച്ചിട്ടു മറ്റുള്ളവരെകൂടി കാണിക്കണമെന്ന് തോന്നുമ്പോൾ ആരോടെങ്കിലും പോയി ചോദിക്കും അങ്ങനെ പലരോടും പലകുറി ചോദിക്കുമ്പോഴാണ് ഇങ്ങനെ പലതും രൂപപ്പെടുന്നത്…

ഇപ്രാവശ്യം എന്നെ സഹായിച്ചത് Fr Daison Mundopuram എന്ന ആ വലിയ മനുഷ്യനാണ്.. സിനിമ ഞാൻ പഠിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഒരുപാട് കുറവുകളോടുകൂടിയാണ് ഞാൻ ഇത് നിങ്ങൾക്ക് മുൻപിൽ വക്കുന്നത്….

എല്ലാവരും കാണണം, മറ്റുള്ളവരെകൂടി കാണിക്കണം, പ്രോത്സാഹിപ്പിക്കണം, തിരുത്തണം…. സ്വപ്നം ആ വലിയ സ്ക്രീൻ തന്നെ,…..

അതിലേക്കെത്താനുള്ള കരുത്തു എന്റെ ചിറകുകൾക്ക് ആയിത്തുടങ്ങിയിരിക്കുന്നു…..

നിങ്ങൾ വിട്ടുപോയത്