ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പമുണ്ട് സഹാറാ മരുഭൂമിക്ക്. അതിൻറെ അപാരമായ വിജനതയിൽ, മണൽ ഗുഹകളിൽ വസിക്കുന്ന താപസ ശ്രേഷ്ടന്മാർ ഈജിപ്തിലെ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ഒരു സവിശേഷ പൈതൃകമാണ്.



ഒരു കഷ്ണം റൊട്ടിയും അൽപ്പം വെള്ളവും മാത്രം ഭക്ഷിച്ചു ഏകാന്തമായും, കൂട്ടായും ഇവർ കഠിന സന്യാസ ജീവിതം നയിക്കുന്നു. പകൽ കത്തുന്ന ചൂട്, രാത്രി അസ്ഥി തുളയ്ക്കുന്ന തണുപ്പ്, ഇടയ്ക്കു മാരകമായ മണൽക്കാറ്റ്. വലിയനോമ്പ് കാലം ഇവർക്ക് അതിപ്രധാനമാണ്.





നോമ്പിനുശേഷം ഈസ്റ്ററിൽ ഇവരെ കാണുന്നതിനുo അനുഗ്രഹം പ്രാപിക്കുന്നതിനും വിദൂര ദിക്കിൽനിന്നും മറ്റും ആളുകൾ എത്തുന്നു.

അനിൽ ജി ജോർജ്