1975 മുതൽ കുറുപ്പന്തറയുടെ സജ്ജീവ സാന്നിധ്യമായി നില കൊണ്ടു.

80 കളിൽ റോയി ഉൾപ്പെടെ കുറെ ചെറുപ്പക്കാർ പത്ര വിതരണത്തിൽ മുഴുകി ജോലിയുടെ മഹത്വം ഉയർത്തിപിടിച്ചു. അക്കാലത്താണ് കുറുപ്പന്തറയിൽ മദ്യ നിരോധന പ്രവർത്തനങ്ങൾ സജീവമായത്.

ചാരായം അക്കാലത്ത് അനേകം കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തിയിരുന്നു. റോയി യുടെ അപ്പൻ കുട്ടപ്പൻ ചേട്ടൻ മുൻകൈ എടുത്ത്, കവലയിൽ പ്രവർത്തിച്ചിരുന്ന പട്ട ഷാപ്പ് ദീർഘ മായ സമരത്തിലൂടെ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു. ആ സമരത്തിൽ പങ്കാളി ആകാൻ കഴിഞ്ഞിട്ടുണ്ട്. . പ്രൊഫ. എം. പി. മന്മഥൻ മുതലായവർ കുറുപ്പന്തറയിൽ വന്ന് സംസാരിച്ചിട്ടുണ്ട്.

ഒരു പള്ളിയും രണ്ടു കുരിശു പള്ളികൾക്കും സമീപത്തായിരുന്നു ആ പട്ട ഷാപ്പ്. പിന്നീട് കവലക്ക് കിഴക്കു മാറി തുടങ്ങിയ കള്ളു ഷോപ്പ്, പ്രാർത്ഥനാ കേന്ദ്രമായത് ചരിത്രം. രാഷ്ട്രിയ പ്രവർത്തനത്തിലും റോയി സജീവമായി. റോയിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ അന്ന് കവലയുടെ മിക്ക പ്രശ്നങ്ങളിലും ഇടപെട്ട്, നിറഞ്ഞു നിന്നു. 2000 ത്തോടെ ജോലിയുടെ ഭാഗമായി കുറുപ്പന്തറ യിൽ നിന്ന് താമസം മാറിയപ്പോൾ (കൊച്ചി )ആ ബന്ധം മുറിഞ്ഞു. അസുഖമായി കിടന്നത് അറിഞ്ഞിരുന്നില്ല.

കുറുപ്പന്തറ യുടെ പുരോഗതിക്ക് യുവജനങ്ങൾ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റ അനിവാര്യത യാണ്. അങ്ങനെ വരുന്നവർക്ക് ഒരു വഴികാട്ടിയായി റോയി യുടെ ജീവിതം മാതൃകയായി മാറും എന്ന് തീർച്ച.

പ്രിയ സുഹൃത്ത് റോയിക്ക് പ്രണാമം.

MC Joseph

നിങ്ങൾ വിട്ടുപോയത്