എറണാകുളം മഹാരാജാസ് കോളേജ്, ചിറ്റൂർ ഗവ.കോളേജ്, ചേർത്തല സെന്റ് മൈക്കിൾ കോളേജ് എന്നിവിടങ്ങളിലെ മുൻ പ്രിൻസിപ്പലും ചരിത്രകാരനുമായ ഷെവലിയർ പ്രൊഫ. എബ്രഹാം അറക്കൽ അന്തരിച്ചു. ആദരാജ്ഞലികൾ …..

കർമ്മനിരതമായ തന്റെ ജീവിതം കൊണ്ട് സാമൂഹീക സാംസ്കാരിക മേഖലയിലും സഭാ ശുശ്രൂഷയിലും സേവനത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്തമായ മാതൃക അദ്ദേഹം അവശേഷിപ്പിക്കുന്നു. പ്രായത്തിന്റെ ദുർബലതകൾ തന്റെ ആവേശത്തെയും ശബ്ദത്തെയും തളർത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല.

അറക്കൽ സാറിന്റെ വിയോഗം ഒരു ശൂന്യത തീർക്കുന്നു. നികത്താൻ കഴിയാത്ത ഒരു ശൂന്യത. അദ്ദേഹത്തിന്റെ ഭവ്യമായ ഓർമ്മകൾക്കു മുന്നിൽ പ്രാർത്ഥനാപൂർവ്വം ആദരാജ്ഞലികൾ അർപ്പിക്കുന്നു.

നിങ്ങൾ വിട്ടുപോയത്