കർമ്മ മേഖലയിലെ കാരുണ്യ സ്പർശം

കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28.

ചെമ്പൻ തൊട്ടി എന്ന മലയോര ഗ്രാമത്തിൽ നിന്നും ഒരു വിദ്യാർത്ഥിയായി തളിപ്പറമ്പിൽ എത്തിയ ജോർജ്, പിന്നീട് മരണം വരെ എല്ലാവരുടെയും പ്രിയപ്പെട്ട വടകര യായിരുന്നു. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാവായി മാറി. ഗ്രന്ഥശാല സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. വിവിധസന്നദ്ധ സംഘടനകളിൽ നേതൃ നിരയിൽസജീവമായി പ്രവർത്തിച്ചു.കെസിവൈഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ആദരണീയയായ മദർ തെരേസ കണ്ണൂരിലെത്തിയപ്പോൾ ആ സമ്മേളനത്തിൽമുഖ്യ സംഘാടകരിൽ ഒരാളായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.

അവസാന വർഷങ്ങളിൽ

കത്തോലിക്കാ കോൺഗ്രസിന്റെ അതിരൂപത വൈസ് പ്രസിഡണ്ടായി. ഹാർട്ട്ലിംഗ്സ് അതിരൂപത കോർഡിനേറ്ററായി പ്രവർത്തിച്ചു.

രാഷ്ട്രീയക്കാർക്കും, പൊതുപ്രവർത്തകർക്കും, കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, എല്ലാം ഏറ്റവും പ്രിയപ്പെട്ടവൻ ആയിരുന്നു. രാഷ്ട്രീയത്തിൽ നിരന്തരം പ്രവർത്തിക്കുമ്പോഴും, കൂടെ നിൽക്കുന്നവരോടൊപ്പം തന്നെ എതിർക്കുന്നവരെയും വ്യത്യസ്ത രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു

വടകരയുടേത്.

പാവപ്പെട്ട രോഗികളെയും, നിർധനരായ വിദ്യാർത്ഥികളെയും സഹായിക്കാൻ രാപകൽ ഇല്ലാതെ രോഗങ്ങൾക്കിടയിലും ഇദ്ദേഹം പ്രവർത്തിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ അതിരൂപത വൈസ് പ്രസിഡണ്ടായിരിക്കുമ്പോൾ ഹാർട്ട് ലിംഗ്സ് എന്ന കാരുണ്യ പ്രസ്ഥാനത്തെ ജനകീയമാക്കാനും അനേകർക്ക് സഹായം ചെയ്യാനും അക്ഷീണം പ്രവർത്തിക്കുകയായിരുന്നു.

മരണത്തിന്റെ തലേരാത്രിയിലും പാവപ്പെട്ട കുറെ കുട്ടികളെ നഴ്സിംഗ് പഠനത്തിന് സഹായിക്കുന്നതിനുള്ള പദ്ധതികളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

ലോകത്തോട് വിട പറയുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ജോർജ് ആവശ്യപ്പെട്ട ചില പദ്ധതികൾ ഞാൻ അദ്ദേഹത്തിന്റെ വാട്സാപ്പിൽ അയച്ചു കൊടുത്തു.

തലേദിവസം രാത്രി 7:00 മണിക്ക് അയച്ചു കൊടുക്കാമെന്ന് പറഞ്ഞതായിരുന്നു അത്. അതിനു കഴിയാത്തതിനാൽ രാത്രി 10 മണിക്ക് ഞാൻ അദ്ദേഹത്തെ വിളിച്ചുപറഞ്ഞു, നേരം വെളുക്കുന്നതിനു മുമ്പ് നിങ്ങളുടെ വാട്സാപ്പിൽ ഞാൻ അയക്കാം.

എല്ലാം പൂർത്തിയാക്കി രാത്രി 1.05 ന് അയച്ചുകൊടുത്തു.

അതു നോക്കി രാവിലെ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു അവിശ്വസനീയമായ ഒരു ഫോൺകോൾ.

തളിപ്പറമ്പിലെ മീഡിയ പ്രവർത്തകനും ശ്രീ ജോർജിന്റെ സുഹൃത്തുമായ ശ്രീ രാജീവൻ വടകരയുടെ ഡീറ്റെയിൽസ് ഒന്നു തരുമോ എന്ന് ചോദിച്ചു വിളിച്ചത്.

എന്തെങ്കിലും ഒരു അവാർഡ് അദ്ദേഹത്തിന് കിട്ടിയിരിക്കാം എന്ന് കരുതി ഞാൻ ഉച്ചയാകുമ്പോഴേക്കും വിശദമായി അയച്ചു തരാം എന്ന് രാജീവനോട് പറഞ്ഞു. അപ്പോഴാണ് ഹൃദയത്തിന് താങ്ങാൻ ആകാത്ത ആ വാർത്ത കേട്ടത്.

വടകര രാവിലെമരണപ്പെട്ടു.

അത് ഇന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല.

കാരുണ്യ മേഖലയിലും കർമ്മ മേഖലയിലും, വ്യാപാര മേഖലയിൽ നിറഞ്ഞു നിന്നിരുന്ന

വടകരയുടെ വേർപാട് എനിക്കും സുഹൃത്തുക്കൾക്കും ഈ നാടിനും താങ്ങാനാവുന്നതായിരുന്നില്ല

അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ

പ്രവർത്തനങ്ങൾ തുടരുകയാണ്.

എങ്കിലും ജോർജിന്റെ അഭാവം എല്ലാറ്റിനും പ്രതിസന്ധി സൃഷ്ടിച്ചു.

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

ഒന്നാം ചരമ ദിനത്തോടനുബന്ധിച്ച് 27-12-2024 ന് ശനിയാഴ്ച രാവിലെ 8:30 ന് തളിപ്പറമ്പ് സെന്റ് മേരിസ് ടൗൺ പള്ളിയിലും, പിന്നീട് പുഷ്പഗിരിയിലെ കബറിടത്തിലും പ്രാർത്ഥനകൾ നടക്കും.

ചരമദിനമായ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് തളിപ്പറമ്പ് സെന്റ് മേരിസ് പാരീഷ് ഹാളിൽ വടക്കുന്ന അനുസ്മരണ സമ്മേളനവുംനടക്കും.

ശ്രീ.ജോർജ് വടകരയോടുള്ള ആദരവ് പ്രകടിപ്പിക്കാനും, പ്രാർത്ഥിക്കാനുംഎല്ലാവരെയും ക്ഷണിക്കുന്നു.

DP Jose Devasathil 

നിങ്ങൾ വിട്ടുപോയത്