ശാലോം ഒരു ടി വി ചാനൽ തുടങ്ങാൻ തീരുമാനിച്ച നാളിൽ വട്ടായിൽ അച്ചന്റെ ക്ഷണപ്രകാരം ബെന്നിസാറും ഞാനും ടീം അംഗങ്ങളും അട്ടപ്പാടിയിൽ എത്തി. അന്ന് സെഹിയോൻ ശുശ്രുഷകൾ ആരംഭിച്ചു അധികമായില്ല ..

.ഓലമേഞ്ഞ ധ്യാനഹാളും സ്ത്രീകൾക്കും പുരുഷന്മാർക്കും താമസിക്കാൻ വെവ്വേറെയുള്ള ചെറിയ രണ്ട് ഹാളുകളും മാത്രം..രാത്രി ആയപ്പോൾ ശുശ്രുഷകർ കിടക്കുന്ന മുറികൾ ഞങ്ങൾക്ക് കിടക്കാൻ തന്നിട്ട് അച്ചനും ശുശ്രുഷകരും പോയി … പാതിരാത്രിയിൽ വലിയ ചെണ്ടകൊട്ടും കൂക്കുവിളികളും സ്ത്രീകളുടെ കരച്ചിലും കേട്ട് ഞാൻ ഉറക്കമുണർന്നു.സെന്ററിനോട് ചേർന്നുള്ള കൊച്ചുകുടിലിൽ മാത്രം വെളിച്ചമുണ്ട്. അവിടെച്ചെന്നപ്പോൾ ഞങ്ങളെ കിടക്കാൻ പറഞ്ഞുവിട്ട ശുശ്രുഷകരായ ചെറുപ്പക്കാർ കരിങ്കൽ കഷണങ്ങളുടെമേൽ മുട്ടിമ്മേൽ നിന്ന് പ്രാർത്ഥിക്കുകയാണ് ..’ബ്രദറെ, ഇതിനുചുറ്റും വനമാണ് രാത്രിയാകുമ്പോൾ ആന ഇറങ്ങുക പതിവാണ് . ആന വീടിനടുത്തു വന്നതിനാലാണ് സ്ത്രീകൾ കരയുന്നത് .നാട്ടുകാർ അതിനെ ഓടിച്ചുവിട്ടോളും.പോയിക്കിടന്നോളൂ”…. വട്ടായിലച്ചനെവിടെ എന്ന് ചോദിച്ചപ്പോൾ കാട്ടിനുള്ളിലെ മരത്തിനുമുകളിലുള്ള ഏറുമാടത്തിൽ പരിഹാരപ്രാർത്ഥന നടത്തുകയാവും, അതാണ് പതിവ് എന്നവർ പറഞ്ഞു..

അഭിഷേകാഗ്നി’ പ്രോഗ്രാം ശാലോം ടി വി യിൽ ആരംഭിച്ച ആദ്യനാളുകളിലെല്ലാം വട്ടായിലച്ചൻ തന്റെ ധ്യാന ശുശ്രുഷകൾ കഴിഞ്ഞു സാബു ബ്രദറിനോടൊപ്പം രാത്രി മുഴുവൻ യാത്ര ചെയ്‍തു രാവിലെ ആകുമ്പോഴേക്കും പെരുവണ്ണാമൂഴി ശാലോം സ്റ്റുഡിയോയിൽ എത്തുമായിരുന്നു..സെഹിയോൻ ധ്യാനകേന്ദ്രത്തിൽ റെക്കോർഡ് ചെയ്ത വീഡിയോസ് എഡിറ്റുചെയ്യാൻ അച്ചൻ വന്നത് മറ്റൊന്നിനും വേണ്ടി ആയിരുന്നില്ല “പ്രോഗ്രാം പരിശുദ്ധാൽമാവിന് ഇഷ്ടപെടുന്നതുപോലെ ആയിരിക്കണം’ അതിനുവേണ്ടി പ്രാർത്ഥിച്ചും നിർദേശങ്ങൾ കൊടുത്തും രാത്രിയും പകലുമില്ലാതെ എഡിറ്റേഴ്സിനൊടൊപ്പം അവിടെ ഇരിക്കും…രണ്ട് ദിവസം ഉറങ്ങാതിരുന്ന് യാത്രചെയ്ത് സെഹിയോനിൽപ്പോയി അടുത്ത ആഴ്ചയിലെ ധ്യാനം ആരംഭിക്കും..അങ്ങിനെ ‘അഭിഷേകാഗ്നി’ പ്രോഗ്രാമിലൂടെ സെഹിയോൻ മിനിസ്ട്രി മാത്രമല്ല ശാലോം ടി വി യും അഭിഷേകമുള്ളതായി..( അച്ചനും ടീം അംഗങ്ങളും നൽകിയ പ്രാർത്ഥനകൾക്ക് നന്ദി)

ഇങ്ങനെ പ്രാർത്ഥയിൽ അടിസ്ഥാനമിട്ട നേനതൃതവുംപരിശുദ്ധാൽമാവിനോട് വിധേയത്വമുള്ള ശുശ്രുഷകരും വഴി ഇനിയും സെഹിയോൻ ശുശ്രുഷകൾ വളരട്ടെ !

വരും നാളുകളിൽ ശാലോം വേൾഡ് ചാനലിലൂടെ അഭിഷേകാഗ്നി വൈദീകരിലൂടെയും സിസ്റ്റേഴ്സിലൂടെയും ഇംഗ്ലീഷിലും അഭിഷേകാഗ്നി പ്രോഗ്രാം ആരംഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം !! അങ്ങിനെ സെഹിയോൻ ശുശ്രുഷകൾ ആഗോള സഭയിൽ പരിശുധാൽമാവിന്റെ കൊടുങ്കാറ്റായി വീശട്ടെ !!

സാൻ്റോ തോമസ്