തൻ വഞ്ചിതനായി എന്ന് സംശയിക്കുന്ന ഭർത്താവിന്റ വേദനയും തന്റെ ചാരിത്ര്യം സംശയിക്കപ്പെടുന്ന ഭാര്യയുടെ സങ്കടവും തന്റെ ജന്മവും ജനനവും അംഗീകരിക്കാൻ മടിക്കുന്നവരുടെ ഇടയിലേക്ക് പിറന്നു വീഴേണ്ടി വരുന്ന ശിശുവിന്റെ നിസ്സഹായാവസ്ഥയും സ്വന്തമാക്കിയാണ് ആ ശിശുവിന്റെ ജനനം.സദാചാര ചൂണ്ടുവിരലുകൾ നേരിടേണ്ടിവരുന്ന ഒരു സ്ത്രീയുടെ ഹൃദയനൊമ്പരവും അവിടെ അലയടിച്ചിരുന്നു.
കാലിത്തൊഴുത്തിൽ പിറന്നവൻ നമ്മെ ക്ഷണിക്കുന്നതും ഓര്മിപ്പിക്കുന്നതും ഈ തിരിച്ചറിവിലേക്കും പ്രതികരണത്തിലേക്കും ആണ് . കൂടെ പ്രവർത്തിക്കുന്നവനെയും ഒപ്പം നടക്കുന്നവനെയും അറിയുക, അംഗീകരിക്കുക, ഉൾക്കൊള്ളുക , സഹായമായി മാറുക
കാലിത്തൊഴുത്തിൽ പിറന്നവൻ പകർന്നു തന്ന സന്തോഷവും സമാധാനവും സ്വാംശീകരിക്കാനും സാന്നിദ്ധ്യ – വാക് – പ്രവർത്തികളിലൂടെ സമൂഹത്തിനും സമുദായത്തിനും അനുഗ്രഹമായി മാറുവാനും സാധിക്കുമ്പോഴാണ് തിരുപ്പിറവി അർത്ഥപൂർണമായി മാറുക. ക്രിസ്മസ് മുമ്പിൽ വയ്ക്കുന്ന വെല്ലുവിളിയും മറ്റൊന്നല്ല; പ്രത്യേകിച്ച് സ്പർദ്ധയുടെ, ചവിട്ടി താഴ്ത്തലിന്റെ , അപചയത്തിന്റെ വിഷവായു വ്യക്തിബന്ധങ്ങൾക്കും സാമൂഹ്യ- സാംസ്കാരിക വളർച്ചയ്ക്കും തടസ്സമാകുന്ന ഈ കാലഘട്ടത്തിൽ…
സ്ഥാപിത താല്പര്യങ്ങളാലുള്ള മസ്തിഷ്ക ക്ഷാളനങ്ങൾ വ്യക്തിഹത്യകൾക്കും,ആപേക്ഷിക സത്യങ്ങൾ പൊതുബോധത്തെ സാമാന്യവത്കരണത്തിലേക്കും , മുൻവിധികൾ ന്യായവിധികളിലേക്കും നയിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്ത്യാനിക്ക് സാധിക്കട്ടെ സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും പങ്കുവയ്പിന്റെയും സദ്വാർത്ത ആനുകാലികതയിൽ ജീവിച്ചു ഉദാഹരിക്കാൻ.ഒഴുക്കിനെതിരെ ഉള്ള നീന്തലാണല്ലോ ക്രൈസ്തവ ജീവിതം. നസ്രത്തിലെ തച്ചന്റെ പുത്രൻ ജീവിച്ചു പഠിപ്പിച്ചതും മറ്റൊന്നായിരുന്നില്ല എന്ന് കൂടി ഓർമയിൽ സൂക്ഷിച്ചുകൊണ്ട് ആഘോഷത്തിന്റെ തെളിനീരിലേക്കു കാലുകൾ വയ്ക്കാം.
തിരുപ്പിറവിയുടെ നന്മയും ചൈതന്യവും നേരുന്നു ഹൃദയപൂർവം.
Ben Fr