പരിശുദ്ധാത്മാവായ ദൈവമേ, ഉത്തമമായ ഒരു അനുതാപം ഞങ്ങൾക്ക് നല്കണമേ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം. അപ്പോൾ നമ്മുടെ ജീവിതയാത്രയിൽ നാം വലിയ പുണ്യങ്ങൾ എന്ന് കരുതി നിഗളിച്ചിരുന്ന പലതും പുണ്യങ്ങളായിരുന്നില്ല എന്നും അവയിൽ പലതും പാപങ്ങളായിരുന്നെന്നും നമുക്ക് മനസിലാകും. ഇതുവരെ നാം തെറ്റായി കരുതി അനുതപിക്കാത്ത ഒത്തിരിയൊത്തിരി കാര്യങ്ങൾ പാപബോധമേകുന്ന പരിശുദ്ധാത്മാവ് നമ്മെ കാണിച്ചുതരും. മാത്രമല്ല നമുക്ക് കൂടെക്കൂടെ ദൈവവചനം വായിക്കുന്നവരായി തീരാം. കാരണം പരിശുദ്ധാത്മാവ് നമ്മെ തിരുത്തുന്നതും പശ്ചാത്താപത്തിലേക്ക് നയിക്കുന്നതും തിരുവചനങ്ങളിലൂടെയാണല്ലോ?

നിങ്ങൾ വിട്ടുപോയത്