പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ; ഇരിങ്ങാലക്കുട രൂപത


ഇരിങ്ങാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ ഷഷ്ഠി -പൂർത്തി സ്മാരകമായി വലിയ കുടുംബങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. രൂപതാ ഫാമിലി അപ്പസ്തോലേറ്റ്, രൂപതാ മരിയൻ പ്രോലൈഫ് മൂവ്മെന്റ് , കുടുംബ സമ്മേളന കേന്ദ്ര സമിതി, രൂപതാ കാത്തലിക് കപ്പിൾസ് മൂവ്മെന്റ് എന്നിവയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഔദ്യോഗിക ഓഫീസ് രൂപതാ മന്ദിരത്തിലായിരിക്കും പ്രവർത്തിക്കുക.

നാലാമത്തെ കുട്ടി മുതൽ മാമ്മോദീസ വേളയിൽ സ്വർണ്ണ പതക്കം സമ്മാനിക്കുക, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വലിയ കുടുംബങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുക, വലിയ കുടുംബങ്ങളിലെ മക്കളുടെ വിദ്യാഭ്യാസത്തിനായി സഹായം നൽകുക, വലിയ കുടുംബങ്ങളുടെ സംരക്ഷണം, മക്കളില്ലാത്ത ദമ്പതിമാരുടെ പ്രശ്നങ്ങളിൽ ഇടപ്പെടുക കൂടാതെ മനുഷ്യ ജീവന്റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെ ജീവനെ സംരക്ഷിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഈ ട്രസ്റ്റിന് ഉള്ളത്.

ആശംസകൾ

സാബു ജോസ് ,

സെക്രട്ടറി .പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ
പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി

നിങ്ങൾ വിട്ടുപോയത്