തൃശൂർ :ജീവനെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരിക്കുന്നതിനും ഭ്രൂണഹത്യ എന്ന മഹാതിൻമക്കെതിരെ ശബ്ദിക്കുന്നതിനുമായി 2022ൽ ആരംഭിച്ച “ഇന്ത്യ മാർച്ച് ഫോർ ലൈഫ് “എന്ന പ്രോലൈഫ് റാലി ക്ക് 2024 ൽ തൃശ്ശൂർ അതിരൂപത ആതിഥേയത്വം വഹിക്കുന്നു.
തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പും .സി . ബി. സി .ഐ . പ്രസിഡണ്ടുമായ മാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൂന്നാമത് “ഇന്ത്യ മാർച്ച് ഫോർ ലൈഫ് ” റാലി തൃശ്ശൂരിൽ വെച്ച് നടത്തുന്നതിന് തീരുമാനമായത്.
ഈ വർഷം ആഗസ്റ്റ് 10 ന് പൂനയിൽ വെച്ച് നടന്ന റാലി ഇന്ത്യയിലെ ആദ്യത്തെ കത്തീഡ്രൽ ദേവാലയമായ പൂനയിലെ സെന്റ് പാട്രിക് ദേവാലയത്തിൽ വച്ച് കർദിനാൾ മോസ്റ്റ് റവ: ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു.
റാലി പൂന നഗരം ചുറ്റി ദേവാലയത്തിൽത്തന്നെ സമാപിച്ചു.റാലിക്ക് ശേഷം അഭിവന്ദ്യ കർദിനാളും , പോണ്ടിച്ചേരി ആർച്ച്ബിഷപ്പ് മോസ്റ്റ് റവ:ഫ്രാൻസിസ്കാളിസ്റ്റ്, മോൺസിഞ്ഞൂർ മാൽക്കോം, ഫാ. കോളിൻസ്,ഫാ.ജോർജ് ,ഫാ. പോൾ കുണ്ടുപറമ്പിൽ , മറ്റ് സഹ വൈദികരും ചേർന്ന് അർപ്പിച്ച ദിവ്യബലിയും ഉണ്ടായിരുന്നു.ദിവ്യബലിക്ക് ശേഷം അടുത്ത വർഷത്തെ (2024ലെ ) മാർച്ച് ഫോർ ലൈഫിന് ആതിഥേയത്വം വഹിക്കുന്ന തൃശ്ശൂർ അതിരൂപതയ്ക്ക് വേണ്ടി അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതി പ്രസിഡൻറ് രാജൻ ആന്റണിയും വൈസ് പ്രസിഡണ്ടും കെ സി ബി സി പ്രോലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറിയുമായ ജെയിംസ് ആഴച്ചങ്ങാടനും യൂത്ത് പ്രതിനിധിയായ ജോൺ ജെയിംസും ,ബ്രദർ സന്തോഷ് കരുമത്രയും ചേർന്ന് ഇന്ത്യ മാർച്ച് ഫോർ ലൈഫ് ബാനറും പരിശുദ്ധ അമ്മയുടെ ഛായാചിത്രവുംഏറ്റുവാങ്ങി.
പത്താം തീയതി രാവിലെ 10 മണി മുതൽ ഒരു മണി വരെ കത്തീഡ്രൽ വികാരി ഫാ. കോളിൻ ഹെൻറിക്യസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച എക്സിബിഷനും ഉണ്ടായിരുന്നു.റാലിക്ക് മുൻപായി നടന്ന വിശദീകരണ യോഗത്തിൽഅഭിവന്ദ്യ കർദിനാൾ മോസ്റ്റ് റവ: ഡോ.ഓസ്വാൾഡ്ഗ്രേഷ്യസ് , സി .സി .ആർ . ഇന്ത്യയുടെ എപ്പിസ്കോപ്പൽ അഡ്വൈസറുംപോണ്ടിച്ചേരി ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവ: ഫ്രാൻസിസ് കാളിസ്റ്റ്, ബിഷപ്പ് ആൻഡ്രു , ഫാ.റോക്കി അൽഫോൻസൊ, സി.എൻ.എസ്.സി. കോഡിനേറ്റർ സിൽവൻ മിറാന്റ, സിസ്റ്റർ പൗളീന മെലൈറ്റ് MSMI , ഷെവലിയാർ സിറിൽ ജോൺ , ഡോ.ഫിന്റൊ ഫ്രാൻസിസ് , ജൊഹാന്ന ദുരൈരാജ്, അർലെന തേക്കനത്ത് , വിനീത മക്കുടൻ എന്നിവർ സംസാരിച്ചു. ഷെജിൻ -സ്മിത ഫാമിലിയുടെയും ,അജിൻ ജോസഫ്& വസായ് യൂത്ത് ന്റെയും സംഗീത പരിപാടിയും ഉണ്ടായിരുന്നു.