കൊച്ചി. മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ആർച്ചുബിഷപ്പ് സിറിൽ വാസിനെ സഭയുടെ ആസ്ഥാനമായ എറണാകുളം ബസലിക്കയിൽ തടഞ്ഞ സാമൂഹ്യദ്രോഹികളെ വിശ്വാസികളായി കാണുവാൻ കഴിയില്ലന്ന് സീറോ മലബാർ സഭയുടെ . പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറിസാബു ജോസ് പറഞ്ഞു . .

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി സംഘർഷം സൃഷ്ടിക്കുവാൻ ശ്രമിച്ചതിൽ ചില വൈദികവേഷധാരികളെയും കണ്ടതിൽ പൊതുസമൂഹം കടുത്ത വിഷമത്തിൽ ആണ്‌. മാർപാപ്പയെയും സിനഡിനെയും അനുസരിക്കാതെ ധിക്കരിക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നവർ ശിക്ഷാർഹർ.

എറണാകുളം ബസലിക്കയിൽ പ്രാർത്ഥനയും വിശുദ്ധ കുർബാനയും നടത്തുന്നത് മനപ്പൂർവം തടയുകയും, പള്ളിമുറ്റത്തും മേജർ ആർച്ചുബിഷപ്പ് ഹൗസിലും സമരപന്തൽ കെട്ടി ആത്മീയവിരുദ്ധ പ്രവർത്തനം തുടരുകയും ചെയ്യുന്നവരെ നീക്കംചെയ്ത സർക്കാർ നടപടികളെ വിശ്വാസികൾ സ്വാഗതം ചെയ്തു.

നീചവും
നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുമ്പോഴും വിശുദ്ധ കുർബാന ചെറിയ സിബോറിയത്തിൽ ഉയർത്തി വിശ്വാസികളെ ആശിർവദിച്ചുകൊണ്ട് പള്ളിയിൽ പ്രവേശിച്ച മാർപാപ്പയുടെ പ്രധിനിധി മാതൃകയായി മാറിയതും സമൂഹം ദർശിച്ചു.

പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സെക്രട്ടറിസാബു ജോസ്

വിശ്വാസം നഷ്ട്ടപ്പെട്ട ചിലരുടെ ദുരുപദേശത്തിൽ അകപ്പെടാതെ വിശ്വാസികൾ ജാഗ്രത പുലർത്തണം. ഇത്തരം സഭാവിരുദ്ധ
പ്രവർത്തനങ്ങളിൽ നിന്നും കത്തോലിക്ക വിശ്വാസികളും പ്രസ്ഥാനങ്ങളും വിട്ടുനിൽക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് അദ്ദേഹംഅഭ്യർത്ഥിച്ചു.

മാർപാപ്പയുടെ പ്രതിനിധിക്കെതിരെ നടന്ന അക്രമണങ്ങളെ അപലപിക്കുന്നു:ശക്തമായ നടപടികൾ ഉണ്ടാകണം-സീറോ മലബാർ സഭാ അൽമായ ഫോറം

സീറോ മലബാർ സഭയുടെ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിൽ പ്രാർത്ഥിക്കാൻ എത്തിയ മാർപാപ്പയുടെ പ്രതിനിധി അഭിവന്ദ്യ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പിതാവിനെ അപമാനിക്കുകയും,അവഹേളിക്കുകയും,കുപ്പികൾ കൊണ്ട് എറിഞ്ഞു കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത ചില സഭാവിരുദ്ധരുടെ ഹീനമായ നടപടികളെ കഠിനമായി അപലപിക്കുന്നു.സഭയുടെ കുർബാനക്രമവുമായി വിയോജിപ്പുള്ള വൈദികരടക്കമുള്ള ചിലരുടെ സാന്നിദ്ധ്യം ഏറെ ദുഃഖിപ്പിക്കുന്നു.-സീറോ മലബാർ സഭഅൽമായ ഫോറം സെക്രട്ടറിടോണി ചിറ്റിലപ്പിള്ളിപറഞ്ഞു

മാർപാപ്പയെയും സീറോ മലബാർ സിൻഡിനെയും അനുസരിക്കാതെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ഇവർക്കെതിരെ ശക്തമായ സഭാനടപടികൾ ഉണ്ടാകണം.മാർപാപ്പയുടെ പ്രതിനിധിക്കെതിരെ വൈദികരടക്കമുള്ളവർ ചെയ്ത നടപടികൾ സഭാ വിശ്വാസികൾക്ക് തികച്ചും അപമാനമാണ്.സീറോ മലബാർ സഭയിലെ എല്ലാ വിശ്വാസികളും ഇത്തരം ഹീനമായ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ നിലകൊള്ളണം.സീറോ മലബാർ സഭാ അൽമായ ഫോറംവ്യക്തമാക്കി

വിശുദ്ധ കുർബാന ചെറിയ അരുളിക്കയിൽ കയ്യിൽ വച്ചുകൊണ്ടു പ്രാർത്ഥനാനിരതനായി നിലകൊണ്ട വാസിൽ പിതാവിന്റെ മാതൃക പൗരസ്‌ത്യ സഭയുടെ ആത്മീയ പാരമ്പര്യമാണ് കാണിക്കുന്നത്.ഈ മാതൃക പൗരസ്ത്യരായ നമുക്ക് പിൻചെല്ലേണ്ട വലിയ സാക്ഷ്യമാണ്.തിന്മയ്ക്കുമേല്‍ സഭ നേടുന്ന അന്തിമവിജയ മായി മാർപാപ്പയുടെ പ്രതിനിധിയുടെ ആത്മീയ സാക്ഷ്യം നമ്മെ പഠിപ്പിക്കുന്നു.

വത്തിക്കാൻ പ്രതിനിധി വന്ന ശേഷവും സഭയിൽ ആശയത്തിന്റെയോ വ്യക്തിയുടെയോ പേരിൽ വിഭാഗീയത സൃഷ്ടിക്കുകയും ചേരിതിരിഞ്ഞ് ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതു ഗുരുതര അച്ചടക്കലംഘനമാണ്. ഇക്കാര്യത്തിലെ വീഴ്ച അച്ചടക്ക ലംഘനമാണ്. വൈദികരായോ സന്യസ്തരായോ തുടരുന്ന കാലത്തോളം കാനോനിക നിയമങ്ങളും അച്ചടക്കവും നിർബന്ധമായും അവർ പാലിക്കണം. ഈയിടെ വൈദികരും സന്യസ്തരും വിശ്വാസികളും ഉൾപ്പെട്ട പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിരും ലംഘിച്ചു.സഭാവിരുദ്ധ ഗ്രൂപ്പുകളുടെ ഇടയിൽ പെട്ട് ആരും കബളിപ്പിക്കപ്പെടരുത്.

സീറോ മലബാർ സഭഅൽമായ ഫോറം സെക്രട്ടറിടോണി ചിറ്റിലപ്പിള്ളി

അതിരൂപതയിലെ പ്രശ്നവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനകളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണം. മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തുന്നവർക്കെതിരെ ജാഗ്രത വേണം.സീറോ മലബാർ സഭയുടെ അതിരൂപതയുടെ കൂട്ടായ്മയ്ക്കും ആത്മീയതക്കും ഹാനികരമായ ഒന്നും വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന്അദ്ദേഹംഅഭ്യർത്ഥിച്ചു


നിങ്ങൾ വിട്ടുപോയത്