കത്തോലിക്ക കോൺഗ്രസ് (എ കെ സി സി ) എറണാകുളം. അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക വർഷ ഉദ്ഘാടനവും ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി.
മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനം അതിരൂപത വികാരി ജനറാൾ മോൺ.ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പഠന സഹായ വിതരണം അദ്ധേഹം നിർവ്വഹിച്ചു. എ കെ സി സി അതിരുപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ അധ്യക്ഷത വഹിച്ചു. ഫ്രാൻസീസ് മൂലൻ, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ ഷാജൻ, കൃഷി ഓഫീസർ ഒ എച്ച് ബാവു, പഞ്ചായത്തംഗം അഡ്വ.ജേക്കബ് മഞ്ഞളി, ആൻറണി പാലിമറ്റം, ബിജു പടയാടൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.