വിമാനയാത്രക്കിടെ അപകടത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയിൽ ഒന്നു മാത്രമാണ്. എങ്കിലും

ഈ സാധ്യതയേയും നിങ്ങൾ

തിരഞ്ഞെടുക്കുന്ന സീറ്റുകൾ

സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവുംഅപകട സാധ്യതയുള്ളതും ഏറ്റവും

സുരക്ഷിതവുമായ സീറ്റുകളെക്കുറിച്ചാണ് സെൻട്രൽ ക്യൂൻസ്‌ലാൻഡ് സർവകലാശാലയിലെ പ്രഫ. ഡോങ് ഡ്രൂറിക്ക് പറയാനുള്ളത്. മുൻ വശത്തെ ഇടനാഴിയിൽ ഇരിക്കുന്നവർ അപകടത്തിൽ

കൊല്ലപ്പെടാനുള്ള സാധ്യത 44 ശതമാനമാണെങ്കിൽ പിൻ ഭാഗത്ത് ഇടനാഴിയോട് ചേർന്നിരിക്കുന്നവരുടെ വിമാനാപകടത്തിലെ മരണ സാധ്യത 28 ശതമാനം മാത്രമാണ്.നിങ്ങളൊരു വിമാനാപകടത്തിൽ പെട്ടാലും

ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യതക്ക് തിരഞ്ഞെടുക്കുന്ന സീറ്റുമായും ബന്ധമുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 1989ലെ യുണൈറ്റഡ് ഫ്ളൈറ്റ് 323 ലോവയിലെ സയോക്് സിറ്റിയിൽ വച്ച് തകർന്നിരുന്നു. ഈ അപകടത്തിൽ 184 പേർ കൊല്ലപ്പെടുകയും 269 പേർ ജീവനോടെ രക്ഷപ്പെടുകയും

ചെയ്തിരുന്നു. അന്ന് പിൻനിരയിൽ സീറ്റ്

ലഭിച്ചവർക്കാണ് ജീവൻ തിരികെ കിട്ടിയത്.

വിമാനാപകടകങ്ങളെക്കുറിച്ച് ടൈം നടത്തിയ 35 വർഷം നീണ്ട അന്വേഷണത്തിൽ പിൻഭാഗത്തെ മൂന്നിലൊന്ന് ഭാഗം സീറ്റുകളിൽ 32 ശതമാനമാണ് മരണസാധ്യതയെന്ന് കണ്ടെത്തിയിരുന്നു. മധ്യഭാഗത്തെ സീറ്റുകളിലും മുന്നിലും ഇത് യഥാക്രമം 39ഉം 38ഉം ശതമാനമാണ്. വിമാനങ്ങളിലെ എമർജൻസി വാതിലിനോട് ചേർന്നിരിക്കുന്നവർ പെട്ടെന്ന് തന്നെ പുറത്തെത്താനും അങ്ങനെ ജീവനോടെ രക്ഷപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്നും ഗ്രീൻവിച്ച് സർവകലാശാല നടത്തിയ പഠനം പറയുന്നു.

വിമാനത്തിന് തീ പിടിക്കുകയാണെങ്കിൽ

ജനലിനരികിൽ ഇരിക്കുന്നവർക്ക് രക്ഷപ്പെടാനുള്ള സാധ്യത 58 ശതമാനവും ഇടനാഴിയോട് ചേർന്നിരിക്കുന്നവർക്ക് 65 ശതമാനവുമാണ്. മുൻ ഭാഗത്തുള്ളവർക്ക് 65

ശതമാനം രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെങ്കിൽ പിന്നിലുള്ളവർക്ക് അത് 53 ശതമാനമായി കൂടും. വിമാന യാത്രകളിൽ ഭൂരിഭാഗം ആളുകൾക്കും വിൻഡോ സീറ്റ് ലഭിക്കണമെന്നാണ് ആഗ്രഹം. ഇതുകൊണ്ട് കാര്യമായ മെച്ചമുണ്ടാകില്ല. ഏറ്റവും സുരക്ഷിതമായൊരു സീറ്റ് ഇല്ല എന്നാണ് പൊതു അഭിപ്രായം. ഏറ്റവും മോശം സ്ഥാനത്തെന്നു കരുതുന്ന ഇരിപ്പിടമാണ് ഏറ്റവും നല്ലതെന്നു പറയുന്നവരുണ്ട്. അതിനു കാരണങ്ങളുമുണ്ട്. പൊതുവിൽ

വിമാനയാത്രികർ ഏറ്റവും മോശം ഇരിപ്പിടങ്ങളായി കരുതുന്നത് ശുചിമുറിയോടു ചേർന്നുള്ള പിന്നിലെ നിരയിലെ ഇരിപ്പിടങ്ങളാണ്.

എന്നാൽ ഈ സീറ്റുകളാണ് ഏറ്റവും മികച്ചത്

എന്നാണ് അഭിപ്രായം. കാരണം ഈ സീറ്റുകൾക്കു പിന്നിൽനിന്ന് ആരും ചവിട്ടാനില്ല. മാത്രമല്ല വിൻഡോ സീറ്റും ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ബഹുഭൂരിപക്ഷം യാത്രികരും ഇഷ്‌ടപ്പെടാത്ത

പിൻനിരയായതിനാൽ പലപ്പോഴും ആ നിരയിലെ മറ്റു സീറ്റുകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കാറുമുണ്ട്. ചുരുക്കത്തിൽ ആരുടേയും ശല്യമില്ലാതെ വിശാലമായി യാത്ര ചെയ്യാനുള്ള അവസരമാണ് ഈ പിൻനിര സീറ്റുകളിലൂടെ ലഭിക്കുക.ഇതു മാത്രമല്ല വേറെയും ഗുണമുണ്ട് പിൻനിര സീറ്റുകൾക്ക്.

വിമാനാപകടം സംഭവിച്ചാൽ ഏറ്റവും

കൂടുതൽ അപകട സാധ്യതയുള്ളത്

നടുവിലേയും മുന്നിലേയും സീറ്റുകൾക്കാണ്. ജീവൻ രക്ഷപ്പെടാൻ കൂടുതൽ

സാധ്യതയുള്ളത് പിൻ നിരയിലുള്ളവരാണെന്നാണ് പഠനങ്ങൾ പറയുന്നത്..

Fact malayali 

അപകടം ഉണ്ടായാൽ എല്ലാ സീറ്റും കണക്ക്

    നിങ്ങൾ വിട്ടുപോയത്