ജർമ്മനി: കത്തോലിക്ക കോൺഗ്രസ് ജർമ്മൻ ഗ്ലോബൽ യൂത്ത് കൗൺസിൽ കമ്മിറ്റി 2025 ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച വൈകിട്ട് ജർമ്മൻ സമയം അഞ്ചിന് ഔദ്യോഗികമായി രൂപീകരിച്ചു. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ഓൺലൈനിലൂടെ നിർവഹിച്ചു.
യോഗത്തിന് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഫാ. ലിജോ കൈതോലിൽ പ്രാർത്ഥന സന്ദേശം നൽകി. യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ലിയോൺ ജോസ് വിതയത്തിൽ സ്വാഗതം ആശംസിച്ചു. യൂത്ത് കൗൺസിലിന്റെ ആമുഖ പരിചയം ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ നൽകി. തുടർന്ന്, ജോമേഷ് കൈതമന കൗൺസിലിന്റെ പ്രവര്‍ത്തനരീതി വിശദീകരിച്ച് അവതരിപ്പിച്ചു.
സംഘടനാ സംവിധാന ചുമതല ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ കൈകാര്യം ചെയ്തു. ഫാ. ബെന്നി പാലപ്പുറത്ത് എം. എസ്. റ്റി, ഫാ. റോഷൻ കാവുമുറിയിൽ ഒ. എസ്. ബി എന്നിവർ ആശംസകളർപ്പിച്ചു. കൂടാതെ, കൗൺസിലിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള പൊതു ചർച്ചയും നടന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, യൂത്ത് കൗൺസിൽ കോഡിനേറ്റർ മാരായ ഷിജോ ഇടയാടിൽ, സിജോ കണ്ണെഴത്ത് എന്നിവർ സന്നിഹിതനായിരുന്നു.
ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 ഓളം യുവതി യുവാക്കൾ പങ്കെടുത്തു. ജോമേഷ് കൈതമനയെ ജർമ്മനിയിൽ നിന്നും ജനറൽ കോഡിനേറ്റർ ആയി തിരഞ്ഞെടുത്തു. യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ജസ്റ്റിൻ നടക്കലാൻ കൃതജ്ഞത രേഖപ്പെടുത്തി.