ആലഞ്ചേരി പിതാവ് സ്ഥാനമൊഴിയുമ്പോൾ….
അത്യാവശ്യമില്ലാത്ത ഒരു വാക്കുപോലും ഇല്ല! അനാരോഗ്യമുണ്ടായിരുന്നെങ്കിലും, ഇന്നുവരെയും മുഖം വാടാതെയും, കണ്ണുകളിലെ കാരുണ്യത്തിന്റെ തിളക്കത്തിനു കുറവുവരാതെയും കർത്തവ്യ നിരതനായി തുടർന്നു…
സഹനങ്ങളെ പ്രാർത്ഥനയാക്കി മെഴുതിരിപോലെ പ്രകാശം പരത്തി...
ആരെയും തോല്പിക്കാൻ ആഗ്രഹമോ ജയിച്ചു എന്നു വരുത്തേണ്ട ആവശ്യമോ ഇല്ലാതിരുന്നതിനാൽ, കർത്തവ്യം മാത്രം നിർവഹിച്ച്, പിതൃ നിർവിശേഷമായ സ്നേഹത്തോടെ ഇപ്പോഴിതാ പിൻവാങ്ങിയിരിക്കുന്നു!
സഭയിൽ അനൈക്യം വിതക്കുന്നവരെ പിഞ്ചെല്ലരുത് എന്നു വലിയ ഇടയൻ സഭാമക്കൾക്കു വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുന്നു!
മാർപ്പാപ്പയെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്ന പതിവു പല്ലവി ഇനി ഉണ്ടായിക്കൂടാ!
വെളിച്ചത്തെ പിഞ്ചെല്ലണമോ ഇരുട്ടിലേക്കു നടക്കണമോ എന്നു സ്വയം തീരുമാനിക്കാനുള്ള ഉത്തരവാദിത്വമാണ് പിറവി തിരുന്നാളിനോടനുബന്ധിച്ചു ബന്ധപ്പെട്ടവർക്കു വന്നു ചേർന്നിരിക്കുന്നത്…
ഉള്ളിലും ചുറ്റിലും
വെളിച്ചമുണ്ടാകട്ടെ!
ഒരാളുടേയും ആത്മാവിൽ ഇരുട്ടു പരക്കാൻ ഇടയാകാതിരിക്കട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന് ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന് തീര്‍ച്ചയായും നീതിമാനായിരുന്നു.
ലൂക്കാ 23 : 47
ഇന്നിതാ നീതിമാനായ യേശുവിന്റെ ദാസനായ മറ്റൊരു നീതിമാൻ . മാർ ജോർജ്ജ് ആലഞ്ചേരി, യേശുവിനേപ്പോലെ യേശുവിന്റെ സഭക്ക് വേണ്ടി എറണാകുളം അങ്കമാലി രൂപതയിലെ വിമത വൈദീകരാൽ പീഢകൾ സഹിച്ച് സ്ഥാനത്യാഗം ചെയ്ത ധീരനായ യേശുവിന്റെ പടയാളി.