കൊച്ചി: സമുദായ സംഘടനാ നേതൃരംഗത്ത് 25 വർഷം പൂർത്തിയാക്കിയ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന് ആദരം. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ബിജു പറയന്നിലത്തെ ആദരിച്ചത്.
ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ റാഫേൽ തട്ടിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസ് ചിറ്റൂപറമ്പിൽ, ജസ്റ്റീസ് കുര്യൻ ജോസഫ്, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, മോൻസ് ജോസഫ് എംഎൽഎ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമുദായ, സാമൂഹ്യ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
1997ൽ കത്തോലിക്ക കോൺഗ്രസിന്റെ കോതമംഗലം രൂപത ഓർഗനൈസിംഗ് സെക്രട്ടറിയായ ബിജു പറയന്നിലം, തുടർന്നു രൂപത പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി, പ്രഥമ ദേശീയ ജനറൽ സെക്രട്ടറി, പ്രഥമ ഗ്ലോബൽ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തു.