മറിയമേ, എന്റെ രാജ്ഞീ, എന്റെ അമ്മേ, ഞാൻ എന്നെത്തന്നെ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു. ഞാനും എനിക്കുള്ള സമസ്തവും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേൽവസ്ത്രം കൊണ്ട് എന്നെ മറയ്‌ക്കേണമേ. എന്നെ അങ്ങയുടെ ഒരു പൈതലായിസംരക്ഷിക്കുകയും എന്റെ ആതാമാവിനെ സ്വർഗ്ഗത്തിൽ യേശുവിന്റെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നതിനെയെല്ലാം വിശുദ്ധീകരിക്കണമെ. അവ വഴിയായി ലോകത്തേയും ആത്മാക്കളേയും യേശുനാഥൻ രക്ഷിക്കുവാൻ കനിയട്ടെ. ആമേൻ.

നിങ്ങൾ വിട്ടുപോയത്