കൊല്ലം : പിതാവ് കുട്ടികൾക്ക് ഹീറോയും അമ്മ കുട്ടികളുടെ മാതൃകയുമാണ്. കുട്ടികളുടെ ഉയർച്ചക്കായി മാതാപിതാക്കൾ അവരിലെ കുറവുകൾ തിരുത്തി മാതൃകയാകണമെന്ന് മാധ്യമ പ്രവർത്തകനും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീട്.
തില്ലേരി സെയിന്റ് ആന്റണീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോർജ്.
വാർഡ് കൗൺസിലർ സജീവ് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് വാലന്റീന, കലാദീപം ഡയറക്ടർ ഷിബു, കാരുണ്യ പ്രവർത്തകൻ കണ്ണൻ, അദ്ധ്യാപിക സിന്ധ്യ ജെ. റോസാരിയോ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കലാദീപം ഷിബു & ടീം,കണ്ണൻ, എഡ്വിൻ പി ജി മുക്കാട് എന്നിവരാണ് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തത്.

ഫോട്ടോ അടിക്കുറിപ്പ് :- തില്ലേരി സെയിന്റ് ആന്റണീസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം മാധ്യമ പ്രവർത്തകനും വി കെയർ പാലിയേറ്റീവ് ചെയർമാനുമായ ജോർജ് എഫ് സേവ്യർ വലിയവീട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു