“എല്ലാ രംഗങ്ങളിലും പിന്നാക്കം പോയിരിക്കുന്ന സമുദായത്തെ മുഖ്യധാരയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കര്‍മപദ്ധതികള്‍ ഇടവക, രൂപത അടിസ്ഥാനത്തില്‍ നടപ്പാക്കണം.
ഇതിനാവശ്യമായ കര്‍മ പദ്ധതികള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കാന്‍ സഭയുടെ പൊതുകാര്യങ്ങള്‍ക്കായുള്ള സമിതിയെ (Public Affairs Commission) ചുമതലപ്പെടുത്തിയിട്ടുണ്ട്.” (സിനഡ്)
ഏറെ ആശ്വാസം പകരുന്നതും യാഥാർത്ഥ്യബോധം ഉൾക്കൊള്ളുന്നതുമായ ഈ പ്രസ്താവന വായിച്ചപ്പോൾ അതിയായ സന്തോഷം തോന്നി. കാരണം, നമ്മുടെ സഭ അരയും തലയും മുറുക്കി രംഗത്തിറങ്ങിയാൽ ഈ ജനം ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരെ സർവ്വശക്തരായ രാഷ്ട്രീയ മേലാളന്മാരോട് നേരിട്ട് ഏറ്റുമുട്ടിയ ജനകീയമുന്നേറ്റം അതിൻ്റെ ഒന്നാന്തരം ഉദാഹരണമാണ്.
വ്യക്തമായ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് സഭ ഇതു പറയുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് നന്ദി പറയാതിരിക്കുന്നതെങ്ങനെ?
കാരണം, ” പൊതുവേ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍നിരയിലുള്ള ഒരു സമൂഹമായിട്ടാണ് കേരളത്തിലെ സീറോ മലബാര്‍ സമൂഹം കരുതപ്പെട്ടിരുന്നത്.” ആ തെറ്റിദ്ധാരണ തിരുത്താൻ ഇടയായ പ്രധാനകാരണങ്ങളിലൊന്ന് ടി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സഭ നടത്തിയ ശാസ്ത്രീയ പഠനങ്ങളും സ്ഥിതിവിവരകണക്കുകളുമാണ്.
” മുന്‍നിരയിലുണ്ടായിരുന്ന എല്ലാക്കാര്യങ്ങളിലും നാം പിന്നാക്കം പോയിരിക്കുകയാണ്.” എന്ന സത്യം വൈകിയാണെങ്കിലും ഔദ്യോഗികമായി നമ്മുടെ സഭ അംഗീകരിക്കുകയാണ്. തുടർന്ന് സിനഡു നടത്തുന്ന നിരീക്ഷണം ശ്രദ്ധിക്കുക
സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളും പരിമിതമായ സൗകര്യങ്ങളുള്ള ഭവനങ്ങളിലാണ് വസിക്കുന്നത്.
40 ശതമാനത്തിലേറെ കുടുംബങ്ങള്‍ക്ക് 10 സെന്റില്‍ താഴെ ഭൂമി മാത്രമാണുള്ളത്. ശേഷിക്കുന്നവരില്‍ 30 ശതമാനത്തിനും 50 സെന്റില്‍ താഴെ മാത്രം ഭൂമിയാണുള്ളത്.
നമ്മുടെ സമുദായത്തിലെ 34 ശതമാനം കുടുംബങ്ങളും ഇതരസമുദായങ്ങളോട് ചേര്‍ന്ന് വനാതിര്‍ത്തി പങ്കിടുന്നവരോ വന്യമൃഗശല്യം അനുഭവിക്കുന്നവരോ ആണ്.
കാര്‍ഷിക മേഖലയില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച നമ്മുടെ സമുദായത്തിന്റെ സാമ്പത്തിക സ്ഥിതിയെ പരിതാപകരമാക്കി.
സര്‍ക്കാര്‍ ജോലികളിലുള്ള നമ്മുടെ സമുദായത്തിന്റെ പ്രാതിനിധ്യവും വളരെ പരിമിതമാണ്.
സമുദായത്തിലെ 45 ശതമാനത്തിലേറെ കുടുംബങ്ങള്‍ കടക്കെണിയിലാണ്.
കേരളത്തില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടിയ സമുദായമായി നാം മാറിക്കൊണ്ടിരിക്കുന്നു.വിവാഹം നടക്കാത്ത മുതിർന്നവരുടെ എണ്ണം വർദ്ധിക്കുന്നത്, താമസിക്കാൻ വീടില്ലാത്തവർ എന്നിങ്ങനെ ഈ ലിസ്റ്റ് നീളുകയാണ് “സമുദായത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ടുള്ള സത്വരമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു സിനഡ് ആഗ്രഹിക്കുന്നു.”ഒപ്പം, ഈ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രായോഗിക പരിശ്രമങ്ങൾ സഭയുടെ ഭാഗത്തുനിന്നും ഉടനെ ഉണ്ടാകും എന്നാണ് ശുഭപ്രതീക്ഷ. അങ്ങനെയുണ്ടായാൽ അത് കേരളത്തിൽ ഒരു സാമൂഹിക വിപ്ലവം തന്നെ സൃഷ്ടിക്കും, സംശയം വേണ്ട-
സൈ