"വലിയ കുടുംബം സന്തുഷ്ട കുടുംബം" "സുവിശേഷത്തിന്റെ ആനന്ദം" abortion Motherhood Save a Child say no to abortion. Say no to violence, say no to abortion അമ്മയും കുഞ്ഞും ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബവിശേഷങ്ങൾ കൂടുതൽ മക്കളുള്ള കുടുംബങ്ങൾ കേരള ക്രൈസ്തവ സമൂഹം ക്രിസ്തീയബോധ്യങ്ങൾ ക്രൈസ്തവ ലോകം ക്രൈസ്തവ സമൂഹം ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ഗര്‍ഭസ്ഥശിശുഹത്യ ജനങ്ങൾ സമ്പത്ത്‌ ജനിക്കാനും ജീവിക്കാനും ജനിക്കാനുമുണ്ട് അവകാശം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ ഉള്ള അവകാശം മനുഷ്യാവകാശങ്ങൾ വിശുദ്ധ വിവാഹം

ജീവന്റെ മഹോത്സവമായ ക്രിസ്മസിന് ഒരുങ്ങാം. ഉദരത്തിലെ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട്

മനുഷ്യാവകാശങ്ങൾ
ഗർഭപാത്രത്തിൽ ആരംഭിക്കണം.

വീണ്ടും ഒരു ക്രിസ്മസിന് ലോകം ഒരുങ്ങുന്നു. ഗർഭിണിയായ ഒരമ്മയേയും കൊണ്ട് ഒരു പിതാവ് ഏറെദൂരം യാത്ര ചെയ്യുന്നു. അവരുടെ വേദനകൾ… വിഷമങ്ങൾ…, പിന്നീട് കുഞ്ഞിനെ ലഭിക്കുമ്പോഴുള്ള സന്തോഷം. അവരുടെ സന്തോഷം ലോകത്തിനു നൽകുന്ന ശാന്തിയും സമാധാനവും പ്രത്യാശയും, ഇതൊക്കെയല്ലേ ക്രിസ്മസ് സന്ദേശം.


വിശുദ്ധ വിവാഹം

നമ്മുടെ യുവതീയുവാകളെ പ്രത്യേകം ഓർക്കാം വിവാഹ പ്രായം യുവതികൾക്കും 21 ആയി കേന്ദ്ര സർക്കാർ നിശ്ചയി രിക്കുന്നു.വളരെ നേരത്തെയും വളരെ വൈകിയും വിവാഹം കഴിക്കുന്നവർ ഉണ്ട്.വിവാഹം വേണ്ട, കുഞ്ഞുങ്ങൾ വേണ്ട എന്നൊക്കെ ചിന്തിക്കുന്ന ഒരു ചെറിയ വിഭാഗവും കുടിവരുന്നു.

ക്രിസ്മസ് ഒരുക്കകാലം നമ്മുടെ കുടുംബങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിന് വഴിയൊരുക്കട്ടെ.

വിവാഹ നിയമം കേരളത്തിലെ ക്രൈസ്തവരുടെ മനസ്സും കാണാതെ പോകരുതേ.വിവാഹം ഒരുക്കങ്ങളോടെ നടത്തുന്ന ക്രൈസ്തവ കുടുംബങ്ങളുടെ മഹനീയ പാരമ്പര്യം തകർക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യം നാം മനസ്സിലാക്കണം.

വിശ്വാസികൾക്ക് വിവാഹം “വിശുദ്ധ വിവാഹം “ആണ്.അത് കൂദാശയാണ്.
ലിംഗനീതിയും, സ്ത്രീസമത്വവും ഉറപ്പാക്കുവാൻ പെൺകുട്ടികൾ, ഇനി ആൺകുട്ടികളുടെ വസ്ത്രം ധരിക്കണമെന്നും മന്ത്രിയും മാധ്യമങ്ങളും പറഞ്ഞുതുടങ്ങി.

മാതാപിതാക്കളെക്കാൾ കുട്ടികളുടെ വസ്ത്രം,സംസ്കാരം,ജീവിതരീതി എന്തായിരിക്കണമെന്ന് പാർട്ടികളും സർക്കാരും തീരുമാനിക്കുന്നു.


കുടുംബ ആരോഗ്യ വിഭാഗം നൽകുന്ന പരസ്യങ്ങൾ കുഞ്ഞുങ്ങളെ വേണ്ടെന്ന് വെയ്ക്കുന്നതും, ഇഷ്ടമില്ലാത്തപ്പോൾ ഉദരത്തിലെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതുമാണ്.തെളിച്ചുപറഞ്ഞാൽ കൊല്ലാമെന്നുമല്ലേ?…


ഉണ്ണിശോയെക്കുറിച്ച് പഠിക്കുകയും പ്രാർത്ഥിക്കുകയും, ജീവിതം ഉപവാസത്തിലൂടെ ക്രമീകരിക്കുകയും ചെയ്യുന്ന ഈ സമയത്ത് ജീവന്റെ മഹത്വം,സംരക്ഷണം എന്നിവയെക്കുറിച്ച് നന്നായി ചർച്ചകൾ നടക്കട്ടെ.


നിരവധി കുടുംബങ്ങൾ ജീവിക്കാൻ വിഷമിക്കുന്നു. ഭാര്യ ഗർഭിണിയാകുമ്പോൾ മുതൽ കുടുംബങ്ങളിൽ പ്രതിസന്ധികൾ ആരംഭിക്കുന്നു. പ്രസവം ഇപ്പോൾ വീടുകളിൽ സ്വഭാവികമായി നടക്കുന്നത് വളരെ കുറവാണ്. എല്ലാം ആശുപത്രിയിൽ ആയിരിക്കും. വലിയ തുക നൽകേണ്ടിവരുന്നു. കുട്ടികൾ കൂടും തോറും അവരുടെപ്രശ്നങ്ങളും വർദ്ധിക്കും.


കുടുംബങ്ങൾ ജീവിക്കാൻ വിഷമിക്കുന്നു


കുഞ്ഞുങ്ങളെ വളർത്തുവാൻ മാതാപിതാക്കൾ ഏറെ വിഷമങ്ങൾ സഹിക്കുന്നു.ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ വ്യക്തികളും കുടുംബങ്ങളും ഇടവകകളും സഭയിലെ എല്ലാ പ്രസ്ഥാനങ്ങളും മുന്നോട്ടുവരണം.കുടുംബങ്ങൾ, കുട്ടികൾ ഏറ്റവും വലിയ സമ്പത്തെന്നു വിലയിരുത്തണം.

സഭയുടെ നേതൃത്വം

സഭയുടെ എല്ലാ ശ്രദ്ധയും കുടുംബങ്ങൾക്കായി വേണമെന്ന് പറയുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും, മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവും,ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി പിതാവും, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവും,ബിഷപ്പ് വർഗീസ് ചക്കലാക്കൽ പിതാവും, മാർ സെബാസ്റ്റ്യൻ വാണിയെപുരയ്‌ക്കൽ പിതാവും,…. അതെ തുടങ്ങി എല്ലാ പിതാക്കന്മാരും അതിനായി കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന് കെസിബിസി ഫാമിലി കമ്മീഷനും, പ്രൊ ലൈഫ് സമിതിയും,അപ്പോസ്തലേറ്റും പിന്തുണ നൽകുന്നു.


വിവിധ എപ്പിസ്കോപ്പൽ സഭകളും,ഇതര സഭാ വിഭാഗങ്ങളും കൂട്ടായ്മകളും ഇപ്പോൾ കുടുംബങ്ങളുടെ നിലനിൽപ്പിൽ ജാഗ്രത പുലർത്തുന്നു.ദൈവത്തിനു നന്ദി.അത് കൂടുതൽ നന്നായി തുടരണം.


ഉദരത്തിലെ കുഞ്ഞിന്റെ സംരക്ഷണം -നമ്മുടെ സജീവ ചിന്തയിൽ വരട്ടെ.അവിവാഹിതർ വഴിവിട്ട ബന്ധങ്ങളിലൂടെ ഗർഭധാരണത്തിന് വഴിയൊരുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കട്ടെ.

വിവാഹിതർ, ദമ്പതികൾ ഒരു കാരണവശാലും ഉദരത്തിലെ കുഞ്ഞിനെ കൊന്നുകളഞ്ഞുള്ള സുരക്ഷിത ജീവിതത്തിനു ശ്രമിക്കരുതേ.

ജോലി, പ്രമോഷൻ, വിദേശ യാത്ര, അപ്രതീക്ഷിതം, എന്നൊക്കെ പറഞ്ഞ് കുഞ്ഞിനെ നശിപ്പിക്കാൻ,അതെ തെളിച്ചു പറയാം “കൊല്ലുവാൻ “!? ചിന്തിക്കരുതേ.

കൊലപാതകം


വിവാഹിതർ, ദമ്പതികൾ ഒരു കാരണവശാലും ഉദരത്തിലെ കുഞ്ഞിനെ കൊന്നുകളഞ്ഞുള്ള സുരക്ഷിത ജീവിതത്തിനു ശ്രമിക്കരുതേ.
ജോലി, പ്രമോഷൻ, വിദേശ യാത്ര, അപ്രതീക്ഷിതം, എന്നൊക്കെ പറഞ്ഞ് കുഞ്ഞിനെ നശിപ്പിക്കാൻ, അതെ തെളിച്ചു പറയാം “കൊല്ലുവാൻ “!? ചിന്തിക്കരുതേ.


ഒരു കയ്യിൽ കൊന്തയുമായി വളരെ ലാഘവത്തോടെ വന്ന്, ഇപ്പോൾ ഈ കുഞ്ഞിനെ വേണ്ടെന്ന് പറയുന്ന “വിവേകമില്ലാത്ത വിശ്വാസികളെക്കുറിച്ച് “-പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ. നീന വേദനയോടെ പറഞ്ഞത് ഓർക്കുന്നു.”ഇവരെ ആദ്യം സ്നേഹത്തോടെ, പിന്നെ കർക്കശമായി ഉപദേശിച്ചു പിന്തിരിപ്പിക്കേണ്ടി വരുന്നു”.

ഇവർ കൊലപാതകമാണ് ചെയ്യുവാൻ ആഗ്രഹിച്ചതെന്ന്, ഇവർ മതബോധന ക്ലാസ്സിലൂടെ, മാതാപിതാക്കളുടെ ഉപദേശത്തിലൂടെ, ധ്യാനങ്ങളിലൂടെ, വൈദികരുടെ ഇടവകയിലെ പ്രസംഗത്തിലൂടെ അറിഞ്ഞിട്ടില്ലേ?.

ഈ ചോദ്യം നമുക്ക് പരസ്പരം ചോദിക്കാം.വിവാഹ ഒരുക്ക കോഴ്‌സിൽ, പ്രൊലൈഫ് ക്ലാസ്സുകളിൽ എല്ലാം പഠിച്ചിട്ടും എന്തേ ഇവർ മറക്കുന്നു? കൊലപാതകം നടത്തിയവർക്കുള്ള ശിക്ഷ, ഇവിടെ കോടതി വിധിക്കില്ലായിരിക്കും. എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ വിധി, ജീവിതത്തിന്റെ തുടർച്ചയിൽ കൂടെ ഉണ്ടാകില്ലേ?

ഏതെങ്കിലും സാഹചര്യത്തിൽ മുമ്പ്, അറിവില്ലാത്തപ്പോൾ, നിർബന്ധം മൂലം ഭ്രൂണഹത്യയ്ക്ക് വിധേയമായവരും, അതിന് പ്രേരിപ്പിച്ചവരും, മെഡിക്കൽ പ്രൊഫഷൻ എന്ന് പറഞ്ഞ് അത് നിർവഹിച്ചവരും ആത്മാർഥമായി അനുതപിക്കണം.

പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കണം. മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യില്ലെന്ന് പ്രതിജ്ഞ എടുക്കണം.പരിഹാരമായി കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ വേണ്ട പിന്തുണ അർഹിക്കുന്നകുടുംബങ്ങൾക്ക് നൽകണം.ഒപ്പം ജീവന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കണം.

ഒരിക്കൽ പാപം ഏറ്റുപറഞ് , ദൈവികനീതിയിൽ ആശ്രയം അർപ്പിച്ചവർ പിന്നീട് അതോർത്തു വിഷമിക്കുകയോ, കുറ്റബോധത്തോടെ ജീവിക്കുകയോ വേണ്ട. നിങ്ങളുടെ അനുതപിച്ച ഹൃദയം കർത്താവ് സ്വീകരിച്ചു.കർത്താവ് നല്കിയ സമാധാനത്തിൽ ജീവിക്കുക. കുറ്റബോധം ഒന്നിനും പരിഹാരമല്ല.


മനുഷ്യസ്നേഹം ഗർഭപാത്രത്തിൽ ആരംഭിക്കണം.

ഒരോ കുഞ്ഞും അമ്മയുടെ ഉദരത്തിലും, പിതാവിന്റെ ഹൃദയത്തിലും, കുടുംബത്തിലെ ഒരോ അംഗങ്ങളുടെ മനസ്സിലും ജനിക്കുന്നു. 🙏. ജീവൻ, ജീവിതം കുടുംബത്തിൽ ആരംഭിച്ചു, സഭയിലും സമൂഹത്തിലും സജിവമാകട്ടെ.

മനുഷ്യസ്നേഹം ഗർഭപാത്രത്തിൽ ആരംഭിക്കണം.

ഭാര്യ /അമ്മ /

ഭർത്താവ് /പിതാവ്

തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വെച്ചുതന്നെസ്നേഹിച്ചുതുടങ്ങണം. ഉദരത്തിൽ മാതാവ് ചലനങ്ങൾ അറിയുമ്പോൾ, പിതാവിന്റെയും കുടുംബത്തിലേ എല്ലാവരുടെയും മനസ്സിൽ കുഞ്ഞിന്റെ വളർച്ച ആരംഭിക്കണം. അപ്പോൾ കുഞ്ഞിന്റെ ഏതെങ്കിലും കുറവുകൾ, ഏതെങ്കിലും യന്ത്രസഹായത്തോടെ ഡോക്ടർ പറഞ്ഞാലും കുഞ്ഞിനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ കുടുംബം ഒരുമിച്ചുനിൽക്കും.

സമൂഹത്തിലെ എല്ലാത്തരം അക്രമങ്ങളും കുറ്റകൃത്യങ്ങളും വംശീയതയും ദാരിദ്ര്യവുമെല്ലാം അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ ചുവടുവെയ്പ്പ് ഉദരത്തിലെ കൊലപാതകകമായ ഗർഭച്ചിദ്രം അവസാനിപ്പിക്കുകയാണ്.മദർ തെരേസ പറഞ്ഞത് ഓർമിക്കാം.”അമ്മയ്ക്ക് തന്റെ ഉദരത്തിലെ ശിശുവിനെ കൊല്ലാമെങ്കിൽ പിന്നെ നമ്മൾ പരസ്പരം കൊല്ലുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു”.

ജീവനോടുള്ള അടിസ്ഥാനപരമായ ആദരവ് നഷ്ട്ടപ്പെടുന്നു എന്നതാണ് ലോകത്തെയാകെ ആകുലപ്പെടുത്തുന്ന ഒരു കാര്യം.

ഉദരത്തിലെ നിരപരാധികളായശിശുക്കളെ കൊല്ലാൻ അനുവദിക്കുന്ന നിയമം എല്ലാവർക്കും ഭീഷണിയായ ശക്തമായ ജീവൻ വിരുദ്ധ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.
അതുകൊണ്ട് ഈ നാളുകളിൽ നമുക്ക് ജീവന്റെ സംരക്ഷണ പ്രതിജ്ഞ ചെയ്തു പ്രവർത്തിക്കാം.ജീവന്റെ പ്രാർത്ഥന, സന്ദേശങ്ങൾ, പോസ്റ്റർ എന്നിവ പ്രചരിപ്പിക്കാം. കുടുംബം പ്രേക്ഷിത -പ്രൊലൈഫ് ശുശ്രുഷകളിൽ പങ്കാളികളാകാം.സമയം, സമ്പത്ത് എന്നിവ വിനിയോഗിക്കാം.


നമ്മുടെ അയൽപ്പക്കത്തെ ,കുടുംബയൂണിറ്റിലെ ,ഇടവകയിലെ ,ഗർഭിണികളെ സന്ദർശിക്കാം.സമ്മാനങ്ങൾ നൽകാം.

ജീവനെ ആദരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, സിസ്റ്റേഴ്സ്, വൈദികർ എന്നിവരെ അനുമോദിക്കാം. അർഹതയുള്ള കുടുംബങ്ങളെ, കുഞ്ഞുങ്ങളെ ആരും അറിയാതെ സഹായിക്കാം.പുത്തൻ ഉടുപ്പുകൾ വാങ്ങി നൽകാം.

അതെ,ജീവന്റെ മഹോത്സവമായ ക്രിസ്മസിന് ഒരുങ്ങാം. ഉദരത്തിലെ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട് 🙏🙏

സാബു ജോസ്,എറണാകുളം

sabujosecochin@gmail .com | 9446329343


നിങ്ങൾ വിട്ടുപോയത്