പള്ളിയിൽ
മങ്ങികത്തുന്ന കെടാവിളക്കുപോലെ
പ്രാർത്ഥിച്ചിരിക്കുന്ന പള്ളീലച്ചൻ…
പള്ളിയിലേക്ക് ഓടിക്കയറിവന്ന കുഞ്ഞ് ചോദിച്ചു:
പള്ളിയാണോ അച്ചന്റെ വീട് ?
പള്ളിയാണ് തന്റെ വീടെന്ന അറിവിൽ അച്ചൻ പുഞ്ചിരിച്ചു.
പള്ളിയായി താൻ മാറിയില്ലെന്ന പൊള്ളലിൽ അച്ചൻ കരഞ്ഞു.
അൾത്താരയിലെ ക്രൂശിതൻ
കൈനീട്ടി, കനിവോടെ പറഞ്ഞു:
വരിക,
നീ എന്റെ സ്വന്തം.

ആത്മാർഥതയുടെയും അഴകാഴങ്ങളുടെയും അപൂർവ്വ ചാരുത പകരുന്ന റവ.ഡോ. വിൻസെന്റ് വാരിയത്തിന്റെ പുതിയ പുസ്തകം “പള്ളീലച്ചൻ. “

അവതാരികയിൽ പെരുമ്പടവം ശ്രീധരൻ എഴുതിയതിങ്ങനെ:
അഞ്ചരമീറ്റർ തുണികൊണ്ട് കഴുത്തു മുതൽ പാദംവരെ നീണ്ടുകിടക്കുന്ന ളോഹയിട്ട് കാണപ്പെടുന്ന പള്ളീലച്ചന്റെ രൂപാന്തരീകരണത്തിനു പിന്നിലെ ധ്യാനത്തിന്റെയും പ്രാർത്ഥനയുടെയും ശുശ്രൂഷയുടെയും സഹനത്തിന്റെയും കഠിനകാലം പൗരോഹിത്യത്തിന്റെ അടിത്തറയായി തീരുന്നതെങ്ങനെയെന്ന് ഓർമിപ്പിക്കുന്ന ഗ്രന്ഥം.

ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് തന്റെ വായനാനുഭവം കുറിച്ചിതിങ്ങനെയാണ്:
സെമിനാരി പ്രവേശനം മുതൽ മരണം വരെയുളള പുരോഹിതന്റെ ദൈവവഴിയിൽ അനുയാത്ര ചെയ്യുന്ന ഹൃദയത്തിന്റെ ഒരനുഭവം

ഷാജി ജോർജ്

നിങ്ങൾ വിട്ടുപോയത്