GAME OVER OR LIFE OVER ഗെയിം ഓവറോ ലൈഫ് ഓവറോ … മൊബൈല്‍ ഗെയിമുകളില്‍ മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ടത്
പ്രീയ മാതാപിതാക്കളെ
ഈ സമയത്തെ വളരെ അപകടകരമായ ഒരു അവസ്ഥയും അതേപ്പറ്റിയുളള പഠനവും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് ഇത്തവണത്തെ ‘വോക്സ് ക്രിസ്റ്റി’ യിലൂടെ മതബോധന വിഭാഗം അവതരിപ്പിക്കുന്നത്. നമ്മുടെ കുട്ടികളുമായി ഇതുസംബന്ധിച്ച് ഒരു സംസാരമോ ചര്‍ച്ചയോ നടത്തുന്നത് നല്ലതാണ്. അധികാരത്തോടെയോ കാര്‍ക്കശ്യത്തോടെയോ ഉളള നിയന്ത്രണങ്ങളേക്കാള്‍ നല്ലത് പരസ്പരം ആലോചിച്ച് എടുക്കുന്ന നല്ലതീരുമാനങ്ങളായിരിക്കും. എന്തായാലും കുട്ടികളെ കര്‍ശനമായും ഇതില്‍നിന്ന് പിന്തിരിപ്പിക്കണം. നിങ്ങളുടെ ഇടപെടലില്ലാതെ ഇത് അവർക്ക് സ്വയം സാധ്യമായെന്നു വരില്ല.
‘വോക്സ് ക്രിസ്റ്റി’ ഉപകാരപ്രദമായതിനാല്‍ ഇടവകയ്ക്കു പുറത്തുളള മറ്റു കുടുംബങ്ങള്‍ക്കും നല്‍കുക.
Angamaly Basilica Church