ദൈവത്തിന്റെ നിലവിളി !

തന്റെ യൗവനാരംഭത്തിൽ സംഭവിച്ച അപക്വമായ ഒരു പ്രണയബന്ധത്തിനും പ്രണയതകർച്ചയ്ക്കും ഒടുവിൽ താൻ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ അലോണാ മെർസ് ആകെ തകർന്നു പോയി.

സങ്കടം സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു .

“എന്റെ കുഞ്ഞേ ! എന്നോട് ക്ഷമിക്കൂ . നിന്നെ സ്വാഗതം ചെയ്യാൻ എനിക്കാവില്ല. എനിക്ക് ജീവിതം ഒരു സുരക്ഷിതത്വവും തന്നില്ല . പരസ്പരം സ്നേഹിക്കുന്ന അച്ഛനമ്മമാരും എനിക്കുണ്ടായിരുന്നില്ല . അതു തകർന്നു പോയി . നിന്നെയും കാത്തിരിക്കുന്നത് കഠിനമായ യാഥാർഥ്യങ്ങളാണ് എന്നത് എനിക്ക് സഹിക്കുവാനാകുന്നില്ല”

ദൈവവുമായുള്ള തന്റെ ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതായി അവൾക്ക് തോന്നി.

നന്നെ ചെറുപ്പം മുതലേ ഉറച്ച കത്തോലിക്കാ വിശ്വാസത്തിലാണ് അലോണ വളർന്നത്. ജീവന്റെ ശുശ്രൂഷ അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഗർഭച്ഛിദ്രം നടത്തുന്ന ക്ലിനിക്കുകൾക്കു മുമ്പിൽ പോയി പ്രാർത്ഥിക്കുന്ന ശുശ്രൂഷകളിൽ അതീവ തീഷ്ണതയോടെ പങ്കെടുത്തിരുന്നു അലോണ.

കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ട അലോണ തന്റെ ഉദരത്തിൽ തുടിക്കുന്ന കുരുന്നു ജീവനെ നശിപ്പിക്കുവാൻ തീരുമാനിച്ച് മിന്നിയാപോലീസിലെ ഒരു അബോർഷൻ ക്ലിനിക്കിൽ അപ്പോയിന്റ്മെന്റ് എടുത്തു.

അവൾ ക്ലിനിക്കിലേയ്ക്ക് കയറുമ്പോൾ കുറച്ചു പ്രോ-ലൈഫ് പ്രവർത്തകർ ക്ലിനിക്കിനു മുമ്പിൽ പ്രാർത്ഥിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

അവൾ അബോർഷനു മുന്നോടിയായുള്ള സ്കാനിങ്ങിനായി കാത്തിരിക്കുമ്പോൾ ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടു നടുങ്ങി .

ദൈവത്തിന്റെ നിലവിളി.

അവൾ പറഞ്ഞു. ഇല്ല എനിക്ക് പറ്റില്ല .

അൾട്രാസൗണ്ട് സ്കാനിങ്ങിന് വിധേയയാകുമ്പോൾ അവളുടെ ആത്മാവ് മന്ത്രിച്ചു കൊണ്ടിരുന്നു

ഇല്ല . എനിക്കിത് ചെയ്യാൻ കഴിയില്ല

! ചെയ്യില്ല !

ചെയ്യില്ല !

ചെയ്യില്ല !

“ഞങ്ങൾക്ക് അബോർഷൻ ചെയ്യാൻ ആവില്ല . കാരണം നിങ്ങൾ ഗർഭവതിയല്ല!” ടെക്നീഷ്യന്റെ വാക്കുകൾ അലോണയുടെ ചെവിയിൽ മുഴങ്ങി.

അവിശ്വസനീയതയോടെ ക്ലിനിക്ക് വിട്ടിറങ്ങിയ അലോണ കടന്നു ചെന്നത് താൻ ശുശ്രൂഷ ചെയ്തിരുന്ന പ്രോ-ലൈഫ് ക്ലിനിക്കിലേയ്ക്കാണ്.

അവിടെ നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങിൽ ഒന്നല്ല രണ്ടു കുട്ടികളാണ് അലോണയുടെ ഉദരത്തിൽ വളരുന്നത് എന്നു കണ്ടെത്തി.പ്രോ- ലൈഫ് പ്രവർത്തകർ അവൾക്ക് ധൈര്യവും പരിചരണവും സംരക്ഷണവും കൊടുത്തു .

അബോർഷൻ ക്ലിനിക്കിലെ സ്കാനിങ്ങ് യന്ത്രക്കണ്ണുകളിൽ നിന്നും ദൈവം തന്റെ മക്കളെ മറച്ചു പിടിച്ചതിന് ഒരു ബയോളജിക്കൽ റീസണും പറയാനില്ലെന്ന് അലോണ സാക്ഷ്യപ്പെടുത്തുന്നു.

2018 ഫെബ്രുവരി 2 ന് അലോണ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ലില്ലിയും ഈവും.

ഈ മക്കളാണ് അലോണയുടെ ജീവിതത്തിൽ പ്രകാശം പകർന്നത് . മക്കളെ കാണാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ ഇന്ന് അലോണയ്ക്ക് സാധിക്കുന്നില്ല .

മക്കളുടെ സിങ്കിൾ പേരന്റ് എന്ന നിലയിൽ വലിയ ഉത്തരവാദിത്വമാണ് അലോണയ്ക്കുള്ളത്.

അലോണ മെർസ് ഇന്ന് ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു പ്രോ-ലൈഫ് പ്രവർത്തകയാണ്.

“ഞാൻ എല്ലായ്പ്പോഴും സന്തോഷവതിയാണ് – എല്ലായ്പ്പോഴും, എല്ലായ്പ്പോഴും, എല്ലായ്പ്പോഴും,” അവൾ പറഞ്ഞു. “കർത്താവ് നല്ലവനാണെന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ പുഞ്ചിരിക്കുന്നു. ഇത് എന്റെ ബുദ്ധിയിലും ഹൃദയത്തിലും എനിക്കറിയാം, ഇത് പങ്കിടുന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. ”

അലോണയുടെ വാക്കുകൾ !

ആസൂത്രിതമല്ലാത്ത ഗർഭധാരണത്താൽ ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടാൻ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഒന്നും അവൾ പാഴാക്കുന്നില്ല. . കഴിഞ്ഞ മൂന്ന് വർഷമായി ഇരട്ട പെൺകുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവന്ന് വളർത്തിക്കൊണ്ട് തന്റെ ബോധ്യങ്ങൾ ആ സ്ത്രീകളോട് പറയാൻ അവൾ ആഗ്രഹിക്കുന്നു:

“നിങ്ങൾ തനിച്ചല്ല, നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.”

ബോബി തോമസ്

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |

പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്