ആഗോള കത്തോലിക്ക സഭയുടെ മുൻ പരമാധ്യക്ഷൻ ബനഡിക്ട് പതിനാറാമൻ പാപ്പ, തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നേക്ക് ഏഴു പതിറ്റാണ്ട്.
1951 ജൂൺ ഇരുപത്തിയൊൻപതാം തീയതി വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിലാണ് ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പാപ്പ) തൻ്റെ ജേഷ്ഠ സഹോദരനായ ജോർജ്ജിനും മറ്റു ഡീക്കന്മാരുടെയും ഒപ്പമാണ് മ്യൂണിക് ഫ്രെയ്സിംഗ് മെത്രാപ്പോലീത്താ കർദ്ദിനാൾ മൈക്കൽ ഫൗൾഹാബറുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്.