കര്‍ണാടകയിലെ ഉഡുപ്പി ബെല്‍മണിലുള്ള മലയാളി കുടുംബത്തിലെ ബ്രിജേഷ് എന്‍ ജോസഫും ഭാര്യ ലീജയുമാണ് ഇപ്പോള്‍ ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ജോൺ പോൾ എന്നു പേരിട്ടിരിക്കുന്ന ഈ കുഞ്ഞിനെ ചേർത്ത് പിടിച്ച് നടക്കുകയാണ് സഹോദരങ്ങൾ ആറുപേരും.കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതയിലെ ബജഗോളി ഇടവകാംഗമാണിവര്‍. നാലു പെണ്‍മക്കളും രണ്ടു ആണ്‍മക്കളുമായി ആറു മക്കള്‍. രണ്ടു കുഞ്ഞുങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ സ്വര്‍ഗത്തിലേക്ക് മടങ്ങിയിരുന്നു.

വിവാഹിതരാകുന്ന സമയത്ത് എത്ര കുട്ടികള്‍ വേണം എന്നൊന്നും തങ്ങള്‍ തീരുമാനിച്ചിരുന്നില്ലെന്ന് ബ്രിജേഷ് പറയുന്നു. എന്നാല്‍ പ്രസവം നിര്‍ത്തില്ല എന്നൊരു പ്രതിജ്ഞയും അതുപോലെ ഒരിക്കലും അബോര്‍ഷന്‍ ചെയ്യില്ല എന്ന ഒരു തീരുമാനവും അവർ ശക്തമായി എടുത്തിരുന്നു.”ഏഴാമത്തെ കുഞ്ഞിന്റെ ജനനം വരെയും എല്ലാ മക്കളുടെയും ഗര്‍ഭ കാലഘട്ടത്തില്‍ അനുകൂലമായ എല്ലാ സാഹചര്യങ്ങളിലും മടുപ്പില്ലാതെ പ്രാര്‍ത്ഥിക്കുവാന്‍ ദൈവകൃപയാല്‍ സാധിച്ചിട്ടുണ്ട്. എല്ലാ പ്രാവശ്യവും എട്ടാമത്തെയോ ഒന്‍പതാമത്തെയോ മാസം ഞങ്ങള്‍ എവിടെയാണോ താമസിച്ചിരുന്നത് അവിടുത്തെ രൂപതാദ്ധ്യക്ഷന്റെ ശ്ലൈഹികാശീര്‍വാദം സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ രണ്ടു തവണ ഫരീദാബാദ് ബിഷപ്പിന്റെയും മുന്നും നാലും ബെല്‍ത്തങ്ങാടി ബിഷപ്പിന്റെയും അഞ്ചും ആറും ജയ്പൂര്‍ ബിഷപ്പിന്റെയും പ്രാര്‍ത്ഥനയും ആശീര്‍വാദവും ലഭിച്ചു. അതുകൊണ്ടാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എല്ലാ പ്രസവവും നോര്‍മല്‍ ഡെലിവറി ആയിരുന്നു” ബ്രിജേഷ് പറയുന്നു.

ഒന്നര ദിവസം ആണ് ഡെലിവറിക്കു ശേഷം പരമാവധി ആശുപത്രിയില്‍ ലീജ നിന്നിട്ടുള്ളത്.. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഡെലിവറിക്ക് ശേഷം അതേദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടില്‍ എത്താന്‍ ഇവർക്ക് കഴിഞ്ഞു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.. കുഞ്ഞുങ്ങളെല്ലാം ദൈവകൃപയാല്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ മിടുക്കരായി ഇരിക്കുന്നു.. ഏഴാമത്തെ കുഞ്ഞിന്റെ പ്രസവത്തെക്കുറിച്ച് ബ്രിജേഷിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ആദ്യമേ അടച്ച 5000 രൂപ അഡ്വാൻസ് അല്ലാതെ മറ്റൊന്നും നൽകേണ്ടതില്ല എന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞത് ഞാൻ അദ്ഭുതത്തോടെയാണ് കേട്ടത്. ഏറ്റവും മികച്ച സൗകര്യങ്ങളുള്ള ആ ആശുപതിയിൽ പിന്നീട് ഒരു രൂപ പോലും എനിക്ക് അടക്കേണ്ടി വന്നില്ല …”.അത്ഭുതങ്ങളുടെ രഥഘോഷയാത്ര ഇവരുടെ ജീവിതത്തില്‍ ധാരാളമാണ്. എല്ലാ പ്രതികൂലങ്ങളിലും ദൈവം ഈ കുടുംബത്തെയും കുഞ്ഞുമക്കളെയും ചേര്‍ത്ത് പിടിക്കുന്നു.. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവരെക്കൂടി ഓര്‍ക്കാം.

Jaimon Kumarakom