ചില വാർത്തകൾ കേൾക്കുമ്പോൾ വല്ലാതെ നെഞ്ചുരുകുന്നു.
പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഈ ലോകത്തില്ല .
നല്ല സുഹൃത്തുക്കളോട് പ്രശ്നങ്ങൾ തുറന്നു പറയുക . എന്തെങ്കിലും പരിഹാരം അവർ കാണാതിരിക്കില്ല. എന്റെ അനുഭവമാണിത്.
അനേകരുടെ ജീവിതത്തിൽ ഇത്തരത്തിൽ ഇടപെട്ടിട്ടുണ്ട്. എത്ര വലിയ പ്രശ്നത്തിനും നമുക്ക് പരിഹാരം കണ്ടെത്താം. ആയിരം പേർ നമുക്കൊപ്പം നിൽക്കും. പ്രശ്നം തീരും.
ഈ ലോകം നല്ലവരുടേയും, നമ്മെ സഹായിക്കുന്നവരുടേയും, വിശ്വാസിക്കാൻ കൊള്ളാവുന്നവരുടേയും കൂടിയാണ്. എല്ലാവരും അഴുക്കു മനുഷ്യരല്ല.
Prince Pittappillil