കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു.

വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവിഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം.

സാബു ജോസ്

ഏഴുവർഷത്തിനുള്ളിൽ കേരളത്തിൽ 214 കുട്ടികൾ കൊല്ലപ്പെട്ടു. 2016മുതൽ 2023 മേയ് വരെ 31364കുട്ടി കൾക്കെതിരായി അക്രമങ്ങൾ ഉണ്ടായിയെന്നും ,9604 കുട്ടികൾൾക്കു നേരേ ലൈംഗികാതിക്രമം നടന്നുവെന്നുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ കുട്ടികളുടെ സമ്പൂർണ സുരക്ഷിതത്വത്തിനുള്ള സമഗ്രപദ്ധതിയുടെ ആവശ്യകത വ്യക്തമാക്കുന്നുവെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

നിങ്ങൾ വിട്ടുപോയത്