ഇതാണ് ഇപ്പോഴത്തെ അവസ്ഥ!

പേപ്പൽ ഡലഗേറ്റ് ചർച്ചനടത്തി കുർബാന വിഷയം പരിഹരിക്കണം. അതിനായി വിശ്വാസികളെ കേൾക്കണം. വൈദികരെ കേൾക്കണം. സന്യസ്തരെ കേൾക്കണം.

അവരെല്ലാം പറയുന്നതനുസരിച്ചു മെത്രാന്മാരോട് സംസാരിക്കണം. അങ്ങനെ, സിനഡ് എടുത്ത തീരുമാനം മാറ്റണം! ഇതാണ് ഇപ്പോഴത്തെ ഡിമാന്റ്!

പതിറ്റാണ്ടുകൾ നീണ്ട പഠനം, ചർച്ച, സംവാദം, പരിശീലനം ഇതെല്ലാം നടത്തിയല്ലേ സഭയുടെ സിനഡ് അന്തിമ തീരുമാനം എടുത്തത്?

2021 മുതൽ സിനഡ് നിർദേശിച്ച രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതായിരുന്നില്ലേ?

മാർപാപ്പ ഇതു സംബന്ധിച്ച് കൃത്യമായ നിർദേശം തന്റെ കത്തിലൂടെ നൽകിയിരുന്നില്ലേ!

സിനഡിന്റെ തീരുമാനം കൃത്യമായി പാലിക്കാൻ ഓരോ വിശ്വാസിയേയും സമർപ്പിതനെയും സമർപ്പിതയെയും പുരോഹിതനെയും ആഹ്വാനം ചെയ്യുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്നതായിരുന്നില്ലേ പരി. പിതാവിന്റെ കല്പന?

ആ കല്പന നടപ്പാക്കുക എന്ന ദൗത്യമാണ് പേപ്പൽ ഡെലഗേറ്റിനുള്ളത് എന്നറിയാത്തവരാണോ വൈദികർ?

ഈ ദൗത്യം നടപ്പാക്കുന്നതിനായി മാർപാപ്പയുടെ അധികാരം നല്കപ്പെട്ട വ്യക്തി എന്ന നിലയിൽ, അദ്ദേഹം തന്റെ ദൗത്യം നിർവഹിക്കുന്നതിനെ സമരംകൊണ്ടു നേരിടാൻ ഇറങ്ങുന്ന പുരോഹിതർ ലക്ഷ്യം വയ്ക്കുന്നതെന്താണ്?

പുരോഹിതരുടെ അധികാര അവകാശങ്ങൾ സഭയിലാണോ രാഷ്ട്രീയത്തിലാണോ നിലനിൽക്കുന്നതെന്നു ചിന്തിക്കാതെ, മെത്രാന്മാരെ മുട്ടുകുത്തിക്കും എന്നു വെല്ലുവിളിക്കുന്നത് എന്തു ഭാവിച്ചിട്ടാണ്?

ഒരു കാര്യം വ്യക്തമാണ്: സഭയുടെ ശൈലിയും പരിധിയും കടന്ന് അവർ സ്വയം നടന്നു നീങ്ങുന്നത് ഇരുട്ടിലേക്കാണ്!

വല്ലാത്ത ഇരുട്ടിലേക്ക്!!!ഇതാണ് ഇപ്പോഴത്തെ അവസ്ഥ…!

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്