നിങ്ങൾക്കറിയാമോ നമ്മുടെ നാട്ടിലുള്ളതിന്റെ എത്ര ഇരട്ടി അന്യസംസ്ഥാന തൊഴിലാളികളും എത്ര പാകിസ്താനികളും ആഫ്രിക്കൻസുമൊക്കെ UAE യിൽ ഉണ്ടെന്ന്?

കുറ്റവാസനയുള്ളവർക്ക് കുറവൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് UAE, പാതിരാത്രിയിലും സ്ത്രീകൾക്ക് ഒരു പ്രശ്നവുമില്ലാതെ തനിച്ചു യാത്ര ചെയ്യാൻ കുഴപ്പമില്ലാത്ത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിയത്?

പഴുതില്ലാത്ത നിയമങ്ങൾ, കർക്കശമായ നിയമനിർവ്വഹണം, പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്ന സംവിധാനങ്ങൾ ഇതൊക്കെ കൊണ്ട് തന്നെ.

എന്റെ സ്പ്ളിറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്ര തവണ രാത്രി 11 മണിക്ക് തനിയെ ഞാൻ വീട്ടിലേക്ക് നടന്നിട്ടുണ്ട്. സൂപ്പർ മാർക്കറ്റിൽ പോയിട്ടുണ്ട്.

നമ്മുടെ നാട്ടിൽ എനിക്ക് തനിയെ പുറത്തിറങ്ങാനുള്ള ധൈര്യമില്ല.സർക്കാർ ഖജനാവിലേക്ക് എന്തെങ്കിലും കിട്ടാനായി മദ്യവ്യവസായം പ്രോത്സാഹിപ്പിക്കാറില്ല ഇവിടത്തെ ഗവൺമെന്റ്.

മയക്കുമരുന്നൊക്കെ കൈവശം വെച്ച് പിടിച്ചാൽ കടുത്ത ശിക്ഷയാണ്.

സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചാൽ പറയാനുമില്ല.എത്രയോ വർഷം മുൻപ് വധശിക്ഷക്ക് വിധിക്കപ്പെട്ടവർ പോലും നമ്മുടെ ജയിലുകളിൽ തിന്നു കൊഴുത്ത് പണിയെടുത്ത് പണം സമ്പാദിക്കുന്നതാണ് പുറത്തുള്ളവർ കാണുന്നത്.

വീട്ടിലേക്കാളും നല്ല ഭക്ഷണം ജയിലിൽ കിട്ടുമെന്ന് പറഞ്ഞ് ഒരു പിതാവ് തന്റെ മകനെയും മരുമകളെയും അവരുടെ മക്കളെയും തീയിട്ട് കൊന്ന് ജയിലിൽ പോയതിനും കേരളം സാക്ഷിയാണ്. എത്രമാത്രം അക്രമങ്ങളാണ് ഓരോ ദിവസവും നാട്ടിൽ നടക്കുന്നത്.

ശിക്ഷയെ പറ്റി ഉത്കണ്ഠയില്ലാത്തതാണ് മെയിൻ കാരണം.അഴിമതിരഹിതമായ, ജനങ്ങളോട് പ്രതിബദ്ധതയുള്ള, അവരുടെ നന്മയിലും ഉയർച്ചയിലും ആത്മാർത്ഥമായ ആഗ്രഹമുള്ള സർക്കാരുകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയേ നമുക്ക് ചെയ്യാൻ പറ്റു.

നിങ്ങൾ വിട്ടുപോയത്