കൊച്ചി: ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച്‌ ഫോർ ലൈഫിലും പങ്കെടുക്കാൻ കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘം പുറപ്പെട്ടു.


ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക എന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. പ്രോലൈഫുമായി ബന്ധപ്പെട്ടു പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മണിപ്പുരിലെ മനുഷ്യക്കുരുതിയും, മനുഷ്യജീവന്റെ സംരക്ഷണരംഗത്തെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചും മാർച്ച്‌ ഫോർ ലൈഫ് നടക്കും.


കൊച്ചിയിലെ യാത്രയയപ്പ് സമ്മേളനത്തിൽ കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രസിഡന്‍റ് ജോൺസൻ സി. ഏബ്രഹാം, ആനിമേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെക്രട്ടറി നോബർട്ട് അർത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.

(


മുംബൈയിൽ നടക്കുന്ന ദേശീയ പ്രോലൈഫ് സമ്മേളനത്തിലും മാർച്ച്‌ ഫോർ ലൈഫിലും പങ്കെടുക്കുന്ന കെസിബിസി പ്രോ ലൈഫ് സമിതി പ്രധിനിധിസംഘത്തെ എറണാകുളത്ത് ഭാരവാഹികൾ യാത്രയാക്കുന്നു.)

നിങ്ങൾ വിട്ടുപോയത്