കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് കോളേജിൽ ആസൂത്രിതമായി അരങ്ങേറിയ സംഘർഷാവസ്ഥയിൽ മെത്രാൻ സമിതി ഉത്കണ്ഠയും ദുഃഖവും പ്രകടിപ്പിച്ചു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും ഏറ്റവും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു.

നീതിപൂർവ്വമായ അന്വേഷണത്തിനും നടപടികൾക്കും സഭ പൂർണമായി സഹകരിക്കുന്നതായിരിക്കുമെന്നും എന്നാൽ കോളേജിന്റെ സംരക്ഷണവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും അടിയന്തരമായി ഉറപ്പുവരുത്തണമെന്നും സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.