ജനനനിരക്ക് രാജ്യത്തിന് പ്രത്യാശയുടെ പ്രധാന സൂചകം: മാർപാപ്പ

റോം: ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​ന​​​നി​​​ര​​​ക്ക് രാ​​​ജ്യ​​​ത്തി​​​ന് പ്ര​​​ത്യാ​​​ശ​​​യു​​​ടെ പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​മാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. റോ​​​മി​​​ൽ “ദ ​​​ജ​​​ന​​​റ​​​ൽ സ്റ്റേ​​​റ്റ് ഓ​​​ഫ് ബെ​​​ർ​​​ത് റേ​​​റ്റ് ‘ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ.

ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജ മെ​​​ലോ​​​നി​​​യും കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം എ​​​ന്ന​​​ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ മു​​​ഖ്യ സൂ​​​ച​​​ക​​​മാ​​​ണ്.

ജ​​​ന​​​നം തീ​​​രെ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ അ​​​വി​​​ടെ പ്ര​​​ത്യാ​​​ശ​​​യും കു​​​റ​​​വാ​​​യി​​​രി​​​ക്കും. നാ​​​ളെ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ് കു​​​റ​​​ഞ്ഞ ജ​​​ന​​​ന​​​നി​​​ര​​​ക്ക്-​​​മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

ഫൗ​​​ണ്ടേ​​​ഷ​​​ൻ ഫോ​​​ർ ബെ​​​ർ​​​ത്‌​​​സ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ഫോ​​​റം ആ​​​ണ് ച​​​ട​​​ങ്ങ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ഇ​​​റ്റ​​​ലി​​​യി​​​ൽ ജ​​​ന​​​ന​​​നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​കരമാ​​​യ ത​​​ര​​​ത്തി​​​ൽ കു​​​റ​​​ഞ്ഞു​​​വ​​​രി​​​ക​​​യാ​​​ണ്. യൂ​​​റോ​​​പ്പി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ജ​​​ന​​​ന​​​നി​​​ര​​​ക്കു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഇ​​​റ്റ​​​ലി. 2022ൽ 3,93,000 ​​​കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​റ്റ​​​ലി​​​യി​​​ൽ ജ​​​നി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, മ​​​ര​​​ണം 7,00,000 ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു.

നിങ്ങൾ വിട്ടുപോയത്