എന്റെ വിവാഹം കഴിഞ്ഞിട്ടു ഇന്ന് 27 വർഷം പൂർത്തീകരിക്കുന്നു .കുടുംബ ജീവിതത്തിലൂടെ ദൈവം നൽകിയ നിരവധിയായ അനുഗൃഹങ്ങൾക്ക് നന്ദിയർപ്പിക്കുന്നു .

പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒത്തിരി സന്തോഷവും, സംതൃപ്തിയും തോന്നുന്നു. .വിവാഹ ജീവിതത്തിലേയ്ക്ക് നയിച്ച മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ..എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു .

എന്റെ ജീവിതം ഏതാണ്ട് പൂർണമായും സമുദായ രാഷ്ട്രീയ രംഗത്തു വ്യാപിച്ചു കിടക്കുന്ന ഒന്നായിരുന്നു എന്റെ വിവാഹ കർമങ്ങളും, ആഘോഷങ്ങളുംഅതിനെപ്ര ഫലിപ്പിക്കുന്നതായിരുന്നു .അന്ന് മേജർ അർച്ചു ബിഷപ്പ് ആയിരുന്ന അഭിവന്ന്യ കർദിനാൾ ആന്റണിപടിയറ പിതാവ് എന്റെ ഇടവകയായ ഉഴുവ വിശുദ്ധ അന്നാമ്മയുടെ പള്ളിയിൽ വന്നു വിവാഹം നടത്തി, അഭിവന്യ പിതാവിനോടൊപ്പം അന്നത്തെ വികാരി ജനറാൽ ആയിരുന്ന എബ്രഹാം കരേഡൻ അച്ചൻ ,രൂപതയിൽ ഉത്തരവാദിത്തം വഹിക്കുന്ന ബഹു. വൈദികർ, മറ്റു പ്രസ്ഥാനങ്ങളുടെ ഡയരക്ടർമാർ.. 40 ഓളം വൈദികരും രാഷ്ട്രീയ രംഗത്തെശ്രീ രമേശ് ചെന്നിത്തല ഉൾപെടെ സംസ്ഥാന, ജില്ലാ തലത്തിലുള്ള ഒട്ടനവധി നേതാക്കന്മാരുടെ നിറസാന്നിധ്യവും പ്രാർത്ഥനകളും എന്റെ കൂടുംബ ജീവിതത്തെദൈവാനുഗ്രഹത്താൽ സമ്പന്നമാക്കിട്ടുണ്ട് .അതിന്റ ഉത്തമ ദൃ ഷ്ടന്തമാണ് . 16 വർഷങ്ങൾക് ശെഷം ഞങ്ങളുടെ മകൻ ജോയെ ദൈവം തന്നത്. ആഴ്മേറിയ ദൈവവിശ്വാസവും സഭാ സ്നേഹവും പുലർത്തിയിരുന്ന മാതാപിതാക്കളുടെ സംരക്ഷണത്തിൽ എനീക്ക് വളരാൻ കഴിഞ്ഞതും, ഇത് പോലെ ആലപ്പുഴ പഴവങ്ങാടി പള്ളി ഇടവകയിൽ പെട്ടചെന്നകാട്ടു കുടുമ്പത്തിൽ ദൈവ വിശ്വാസത്തിലും സഭാവിശ്വാസത്തിലും ആഴപെട്ട മാതാപിതാക്കളുടെ മൂത്ത മകളായ സിസിലിയമ്മ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതും, എന്റെ ഊഷ്മളമായ കുടുംബം ജീവിതത്തിന്റെ ആണികല്ലായി മാറി.

ആൻ്റണി പട്ടാശ്ശേരി

നിങ്ങൾ വിട്ടുപോയത്