തൃശൂര്‍: തൃശൂര്‍ അതിരൂപതയില്‍ ഈവർഷ० 16 നവവൈദികർ ക്രിസ്തുമസിനു ശേഷ० അഭിഷിക്തരാകു०.

ഡിസംബര്‍ 26 ന് രാവിലെ ഒമ്പതിന് വെള്ളാനിക്കോട് പള്ളിയില്‍ ജിന്‍സന്‍ മുക്കടയിലിനെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൈദികനായി അഭിഷേകം ചെയ്യും. ജോസ്, ജോളി ദമ്പതികളുടെ മകനാണ്. രാവിലെ ഒമ്പതിന് ആമ്പക്കാട് പള്ളിയില്‍ നിര്‍മ്മല്‍ അക്കരപ്പട്ട്യേയ്ക്കലിനു അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തിരുപ്പട്ടം നല്‍കും. ജോണ്‍, സുധ ദമ്പതികളുടെ മകനാണ്. ഉച്ചയ്ക്കു രണ്ടിന് പഴുവില്‍ പള്ളിയില്‍ വിന്‍സെന്റ്- മേഴ്‌സി ദമ്പതികളുടെ മകനായ സ്റ്റീഫന്‍ അറയ്ക്കലിനു സഹായമെത്രാന്‍ പൗരോഹിത്യം നല്‍കും.

തിങ്കളാഴ്ച 28 ന് രാവിലെ ഒമ്പതിന് ചേറൂര്‍ പള്ളിയില്‍ ജെന്നീസ്- മെറീന ദമ്പതികളുടെ മകനായ മിഥുന്‍ ചുങ്കത്തിനെ ആര്‍ച്ച്ബിഷപും അരിമ്പൂര്‍ പള്ളിയില്‍ ജോസ് -സിനി ദമ്പതികളുടെ മകന്‍ തോമസ് ഊക്കനെയും ബാബു -ഗ്രേയ്‌സി ദമ്പതികളുടെ മകനായ ജിതിന്‍ നെല്ലങ്കരയേയും സഹായമെത്രാനും വൈദിക പദവിയിലേക്ക് ഉയര്‍ത്തും.ചൊവ്വാഴ്ച 29 നു രാവിലെ ഒമ്പതിന് തലോരില്‍ വിന്‍സെന്റ്- ഷേര്‍ളി ദമ്പതികളുടെ മകനായ സിബിന്‍ ഊക്കനു മാര്‍ താഴത്തും തിരൂര്‍ പള്ളിയില്‍ ഫ്രാന്‍സിസ് – വല്‍സ ദമ്പതികളുടെ മകന്‍ അജിത്ത് ചിറ്റിലപ്പിള്ളിക്കും ലോനപ്പന്‍ – മേഗി ദമ്പതികളുടെ മകനായ ജോമോന്‍ മങ്ങാട്ടിളയനും മാര്‍ ടോണിയും പൗരോഹിത്യം നല്‍കും. ഉച്ചയ്ക്കു രണ്ടിന് നോര്‍ത്ത് കാരമുക്ക് പള്ളിയില്‍ ജയിംസ് -ജെസി ദമ്പതികളുടെ മകനായ മിഥുന്‍ വടക്കേത്തലയെ ആര്‍ച്ച്ബിഷപ്പ് വൈദികപദവിയിലേക്ക് ഉയര്‍ത്തും.

.മുപ്പതാം തീയതി രാവിലെ ഒമ്പതിന് മരത്താക്കര പള്ളിയില്‍ വര്‍ഗീസ്- എല്‍സി ദമ്പതികളുടെ മകനായ ബിനോയ് മഞ്ഞളിക്ക് മാര്‍ താഴത്തും വല്ലച്ചിറ പള്ളിയില്‍ ഔസേപ്പ്- മേഴ്‌സി ദമ്പതികളുടെ മകന്‍ മേജോ മുത്തിപ്പീടികയ്ക്കു മാര്‍ ടോണിയും അഭിഷേകം ചെയ്യും. ഉച്ചയ്ക്കു രണ്ടിന് ഒല്ലൂര്‍ പള്ളിയില്‍ വിന്‍സെന്റ് – സീലിയ ദമ്പതികളുടെ മകനായ അലക്‌സ് മാപ്രാണിക്ക് ആര്‍ച്ച്ബിഷപ് തിരുപ്പട്ടം നല്‍കും.വര്‍ഷാവസാന ദിനമായ 31 ന് രാവിലെ ഒമ്പതിന് കോട്ടപ്പടി പള്ളിയില്‍ ഫ്രാന്‍സിസ്- മേഗി ദമ്പതികളുടെ മകന്‍ ലിബിന്‍ ചെമ്മണ്ണൂരിനു മാര്‍ താഴത്തും ചിയ്യാരം പള്ളിയില്‍ ഫ്രാന്‍സിസ്- ശോഭ ദമ്പതികളുടെ മകനായ അഭിജിത്ത് പടിഞ്ഞാക്കരയ്ക്ക് മാര്‍ ടോണിയും പൗരോഹിത്യം നല്‍കും.പുതുവല്‍സര ദിനമായ ജനുവരി ഒന്നിന് രാവിലെ ഒമ്പതിന് ജോസ്- ടോണ്‍സി ദമ്പതികളുടെ മകനായജോമോന്‍ താണിക്കല്‍ ചെതലനു ആര്‍ച്ച്ബിഷപ് മാര്‍ താഴത്ത് വൈദികപ്പട്ടം നല്‍കും.

സിഎംഐ ദേവമാതാ പ്രോവിന്‍സില്‍ എട്ടു പേരു० എസ്ഡിവി, ഓഎഫ്എം, എംഎസ്എഫ്എസ്, ടിഓആര്‍ സന്യാസ സമൂഹങ്ങളിലേക്കും കല്യാണ്‍ രൂപതയിലേക്കും ഓരോ നവവൈദികരു० തിരുപ്പട്ടം സ്വീകരിക്കുന്നുണ്ട്. പറപ്പൂര്‍ ഇടവകയില്‍നിന്ന് മൂന്നു പേരും അരിമ്പൂര്‍, തിരൂര്‍ ഇടവകകളില്‍നിന്ന് രണ്ടുപേര്‍ വീതവുമാണ് വൈദികരാകുന്നത്.

നാടിന്റെ ഉല്‍സവമായി നടത്താറുള്ള പൗരോഹിത്യ സ്വീകരണ പരിപാടികള്‍ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നൂറു പേര്‍ക്കുവരെ പങ്കെടുക്കാവുന്ന രീതിയില്‍ ലളിതമായാണ് എല്ലായിടത്തും ക്രമീകരിച്ചിരിക്കുന്നത്.

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

നിങ്ങൾ വിട്ടുപോയത്