ടീച്ചറെ നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ?”

വഴിയരികിലൂടെ നടന്നു പോകുന്ന ഭവാനിട്ടീച്ചറോട് പിന്നിൽ നിന്നും ഒരാൾ വിളിച്ചു ചോദിച്ചു.

“ആരാ മനസ്സിലായില്ല.

“ടീച്ചർ ഈ മുഖത്തേക്കൊന്ന് ശ്രദ്ധിച്ചു നോക്കിയേ.

”“നീ കളിക്കാതെ കാര്യം പറയെടാ, എനിക്കിപ്പോ പണ്ടത്തെപ്പോലെയല്ല ഒട്ടും കാഴ്ച്ച ശക്തി ഇല്ല.

”“ടീച്ചർക്ക് ഈ ശബ്ദം കേട്ടിട്ടും മനസ്സിലാകുന്നില്ലേ?

”“ഇല്ലെടാ, ഇത്രയും കാലത്തിനിടക്ക് എത്ര തലമുറയെ ഞാൻ പഠിപ്പിച്ചു, എല്ലാവരെയും എങ്ങനെ തിരിച്ചറിയാൻ കഴിയും.

”“96th ബാച്ചിൽ പഠിച്ച ജാഫറിനെയും, വിഷ്ണുവിനെയും, ജേക്കബ്ബിനെയുമൊക്കെ ടീച്ചർക്ക് ഓർമ്മയുണ്ടോ?”“

പിന്നെ, ആ ബേച്ചിനെ എനിക്ക് മറക്കാൻ പറ്റ്വോ? എന്റെ അദ്ധ്യാപന ജീവിതത്തിൽ ഞാൻ അത്രക്കും ആസ്വദിച്ച ഒരു ബാച്ച് വേറെ ഇല്ല. ആട്ടെ മോൻ ആ ബാച്ചിലെ ആരാന്നാ പറഞ്ഞെ.

”“ടീച്ചർക്ക് ആ ബേച്ചിലെ കള്ളൻ ജേക്കബിനെ അറിയോ?”“

മോനെ അവനെ അങ്ങനെയൊന്നും പറയരുത്, അവനൊരു പാവ്വാണ്, അവൻ കള്ളനൊന്നും അല്ല.”

“ടീച്ചർ ഇന്നും അവന്റെ കൂടെയാണോ? ഞങ്ങളെല്ലാം അവൻ കട്ടെടുക്കുന്നത് കണ്ടതല്ലേ, അന്നും ടീച്ചർ തന്നെയാ അവനെ രക്ഷപ്പെടുത്തിയത്.”“

അതെ മക്കളെ ഞനവനെ രക്ഷപ്പെടുത്തിയത് തന്നെയാണ്, കാരണം അവനെക്കുറിച്ച് നിങ്ങൾക്കറിയാത്ത ഒരുപാട് കാര്യങ്ങൾ എനിക്കറിയാം.

”“അതെന്താ ടീച്ചറെ?”“അവന്റെ ജീവിത സാഹചര്യം അന്ന് അങ്ങനെയായിരുന്നു, വീട്ടിൽ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്ത കുടുംബം.

”ടീച്ചർക്ക് അവനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞില്ല, അവർ വിങ്ങിപ്പൊട്ടിക്കരഞ്ഞു.“ടീച്ചർ കരയരുത്, ടീച്ചറുടെ പ്രാർഥനകളൊന്നും വെറുതെയായിട്ടില്ല.

”“നീ എന്താ അങ്ങനെ പറഞ്ഞെ, നീ അവനെ പിന്നീട് കണ്ടായിരുന്നോ?”

“ടീച്ചറെ അന്ന് നാലാം ബെഞ്ചിലിരുന്ന് ടീച്ചറെ ശല്യം ചെയ്തിരുന്ന ആ കള്ളൻ ജേക്കബ് ഞാൻ തന്നെയാണ്.”

ഇത് കേട്ടതും ടീച്ചർ അവനെ കെട്ടിപ്പുണർന്നു, സന്തോഷത്തിന്റെ അടങ്ങാനാവാത്ത കണ്ണുനീർ അവരുടെ കണ്ണിൽ നിന്നും ധാര ധാരയായി ഉറ്റ് വീണു.

“പിന്നെന്താ കുട്ട്യേ നീ എന്നോട് ഇത്രയും നേരം അത് പറയാതിരുന്നേ?”“ടീച്ചർക്ക് എന്നോടുള്ള ആ പഴയ സ്നേഹം ടീച്ചർ ഓർക്കുന്നുണ്ടോ എന്നറിയാനാ.

”“ഓഹോ, അല്ല നീ എന്താ ഈ നാടക വേഷത്തിൽ? നിനക്കിപ്പോ എന്താ ജോലി?”

“ഇത് നാടക വേഷം അല്ല ടീച്ചറെ, ഞാനിപ്പോൾ ഈ സ്റ്റേഷനിലെ എസ് ഐ ആണ്.”

“സത്യാണോ മോനെ ഞാനീ കേള്ക്കുന്നെ.”

ടീച്ചർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല

.“അതെ ടീച്ചറെ, ഞാനിപ്പോ ഒരു പോലീസ് ഓഫീസറാണ്. ഒരു മിട്ടായി വാങ്ങിത്തിന്നാനുള്ള കൊതികൊണ്ട് ഞാൻ അന്നെടുത്ത ആ അഞ്ച് രൂപ എന്നെ മറ്റുള്ളവരുടെ മുമ്പിൽ കള്ളനാക്കി, അന്ന് ഞാൻ മനസ്സിൽ വെച്ച മോഹമായിരുന്നു എന്നെ കളിയാക്കിയവരുടെ മുമ്പിൽ ഒരു പൊലീസുകാരനായി തിരിച്ചു വരണമെന്ന്.”

“ദൈവം കൂടെയുണ്ട് എന്ന് പറയുന്നത് എത്ര വലിയ സത്യം ആണ്, അല്ലെ ഡാ..”

“അതെ ടീച്ചറെ, അന്ന് ടീച്ചർ നൽകിയ ആ ആത്മ വിശ്വസമാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്.”

“ദൈവമേ എന്റെ അദ്ധ്യാപന ജീവിതം ഒരിക്കലും വെറുതെയായിട്ടില്ലെന്ന് നീ എന്റെ മുമ്പിൽ തെളിയിച്ചിരിക്കുന്നു.”

അവർ സ്വയം മനസ്സിൽ പറഞ്ഞു.

അധ്യാപകരെ ബഹുമാനിക്കുന്നതും, നന്ദിയോടെ ഓർക്കുന്നതും അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്

❤(കടപ്പാട്)

Nizamudeen Kuttan

നിങ്ങൾ വിട്ടുപോയത്