പാപ്പ സന്ദേശത്തിൽ ലോകം മുഴുവനും ഉള്ള ആവശ്യക്കാർക്ക് കൊറോണ വാക്സിൻ എത്തിക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യണം എന്ന് അടിവരയിട്ട് പറഞ്ഞു. ഈ ഡിസംബർ 25 ന് 17 ലക്ഷത്തോളം പേരാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഈ അന്ധകാര സമയത്ത് മരുന്ന് കണ്ടുപിടിച്ചത് വലിയ ഒരു പ്രതീക്ഷയുടെ തിരിവെട്ടമാണ്. മറ്റ് കാര്യങ്ങൾ നോക്കാതെ സ്നേഹത്തിൻ്റെ നിയമം കൊണ്ട് വേണം ലോകം മുഴുവനും മരുന്ന് വിതരണം ചെയ്യാൻ എന്നും പാപ്പ സന്ദേശത്തിൽ പറഞ്ഞു. തൻ്റെ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തി ഉദ്ധരിച്ച് കൊണ്ട് ലോകം മുഴുവനും ഒരു കുടുംബവും, നാം എല്ലാവരും സഹോദരങ്ങളും ആണെന്ന് പാപ്പ പറഞ്ഞു. മറ്റുള്ളവരുടെ വേദനയിൽ പങ്കുകാരകുമ്പോൾ ആണ് നമ്മുടെ ജീവിതം അർത്ഥസമ്പുഷ്ടമാകുന്നത്, അതിനായി രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അധികാരികൾ എല്ലാവരും ശ്രമിക്കണം എന്നും പറഞ്ഞു.

കൊറോണ സാഹചര്യത്തിൽ ജനം തിങ്ങികൂടുന്നത് ഒഴിവാക്കാൻ വത്തിക്കാൻ ചത്വരത്തിന് പകരം വത്തിക്കാന് അകത്തുള്ള അപ്പസ്തോലിക ആശീർവാദ മുറിയിൽ വച്ചായിരുന്നു ലോകം മുഴുവനും ഉള്ള വിശ്വാസികൾക്കായി ഉർബി എത്ത് ഓർബി ആശീർവാദം നൽകിയത്. തിരഞ്ഞെടുക്കപെട്ട 50 പേർക്ക് മാത്രമാണ് അകത്ത് പങ്കെടുക്കാൻ അനുവാദം ഉണ്ടായിരുന്നത്. പാവപ്പെട്ടവനും, രോഗിയും, ജോലി നഷ്ടപ്പെട്ടവനും, അഭയാർത്തിയും തഴയപ്പെട്ട സ്ത്രീയും എല്ലാവരും എൻ്റെ സഹോദരങ്ങൾ ആണെന്നാണ് പാപ്പ പറഞ്ഞത്. ബെത്ലേഹെമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണി അവർക്കെല്ലാവർക്കും രക്ഷകനാണ് എന്നും പറഞ്ഞു. സിറിയ, യെമൻ, ഇറാഖ്, ലിബിയ, ലെബനൻ, കിഴക്കൻ ഉക്രൈൻ എന്നിവിടങ്ങളിലെ അഭ്യന്തര കലാപങ്ങളും, അക്രമങ്ങളും, വംശ ഹത്യകളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. മാലി, കാമറൂൺ, നിഗർ, ബൂർകീന ഫാസോ, എത്യോപ്യ എന്നിവിടങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെയും അവസാനിപ്പിക്കാൻ പ്രാർത്ഥിച്ചു പാപ്പ. ഫിപ്പിയൻസ് വിയത്നാം എന്നിവിടങ്ങളിലെ പ്രകൃതി ക്ഷോപങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും, കൊറോണ വ്യാപനം കൂടിക്കൊണ്ടിരിക്കുന്നു അമേരിക്കക്ക് വേണ്ടിയും പാപ്പ പ്രാർത്ഥിച്ചു. സന്ദേശത്തിനും പ്രാർത്ഥനയ്ക്കും ശേഷം പാപ്പ ചുവന്ന ഉറാറ ധരിച്ച് മാർപ്പാപ്പയുടെ പ്രത്യേക ആശീർവാദം നൽകി.

ഫോട്ടോ കടപ്പാട്: Media Vatican

ഫാ. ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമാ

നിങ്ങൾ വിട്ടുപോയത്