കർദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി നുൺഷ്യോ എത്തി

കാക്കനാട്: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നുൺഷ്യോ) ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയാണ് മാർ ആലഞ്ചേരിയെ സന്ദർശിച്ചത്.
ഇന്നലെയായിരുന്നു ( ഏപ്രിൽ 19 ) കർദിനാൾ മാർ ആലഞ്ചേരിയുടെ 77-ാം ജന്മദിനം. തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കൂരിയയിലെ വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരളത്തിലെത്തിയതാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി.

(ചിത്രം..
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ 77-ാം ജന്മദിനത്തിൽ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി, അദ്ദേഹത്തിന് ബൊക്കെ നൽകുന്നു. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കൂരിയയിലെ വൈദികർ എന്നിവർ സമീപം.)

ഫാ. അലക്സ്‌ ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ

നിങ്ങൾ വിട്ടുപോയത്