മംഗളവാർത്താ തിരുനാൾ.

PRAYER – O God, Who, out of all the Angels, chose the Archangel Gabriel to announce the Mystery of Thy Incarnation, mercifully grant that we who keep his feast on earth, may have him as our patron in Heaven.Through the same Jesus Christ, Thy Son our Lord, Who lives and reigns with Thee, in the unity of the Holy Ghost, God, world without end. Amen




ഉദരത്തിലെ ശിശുക്കൾക്കായി ഒരു ദിനം

(പരിശുദ്ധ കന്യകാമറിയത്തോടുള്ള ഗബ്രിയേൽ ദൂതന്റെ അറിയിപ്പ് തിരുനാൾ. 25/03)

🕯സുവിശേഷം 🕯

ആറാംമാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍,ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നുപേരായ പുരുഷനുമായി വിവാഹനിശ്‌ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു.

അവളുടെ പേര്‌ മറിയം എന്നായിരുന്നു.ദൂതന്‍ അവ ളുടെ അടുത്തുവന്നു പറഞ്ഞു.

ദൈവകൃപ നിറഞ്ഞവളേ! , കര്‍ത്താവ്‌ നിന്നോടുകൂടെ!

ഈ വചനം കേട്ട്‌ അവള്‍ വളരെ അസ്വസ്‌ഥയായി; എന്താണ്‌ ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന്‌ അവള്‍ ചിന്തിച്ചു.ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.നീ ഗര്‍ഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന്‌ യേശു എന്ന്‌ പേരിടണം.അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും.യാക്കോ ബിന്‍െറ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന്‌ അവസാനം ഉണ്ടാകയില്ല.

മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.

ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ്‌ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു.

വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക്‌ ഇത്‌ ആറാം മാസമാണ്‌.ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ!

അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

ലൂക്കാ 1 : 26-38

പ്രഭാത പ്രാർത്ഥന..🙏

ഇതാ കർത്താവിന്റെ ദാസി..നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ..(ലൂക്കാ 1/38)ദൈവകൃപ നിറഞ്ഞ പരിശുദ്ധ കന്യകേ..ഏറ്റവും അനുഗ്രഹീതയായ ഞങ്ങളുടെ അമ്മ മാതാവേ..അങ്ങേയ്ക്കു സ്വസ്തി..

🙏

ഭൂസ്വർഗ്ഗങ്ങളുടെ ചിത്തം നിറഞ്ഞു കവിഞ്ഞ രക്ഷയുടെ ആനന്ദമായ മംഗളവാർത്ത തിരുന്നാളിന്റെ അനുഗ്രഹദായകമായ ഇന്നേ ദിവസം ഞങ്ങളുടെ ജീവിതങ്ങളെയും കുടുംബങ്ങളെയും ഈ ലോകം മുഴുവനെത്തന്നെയും പൂർണമായും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..

🙏

ഇതൊന്നും ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ എന്ന പ്രത്യുത്തരത്തിലൂടെ ദൈവപിതാവ് ഞങ്ങളുടെ ജീവിതത്തിൽ കരുതി വച്ചിരിക്കുന്ന മംഗളവാർത്തകളെ തടസപ്പെടുത്താതെ ജീവിക്കുന്ന ഓരോ നിമിഷവും ദൈവം ആഗ്രഹിക്കുന്നത് അവിടുത്തേക്ക് ഇഷ്ടമുള്ളപ്പോൾ അവിടുത്തെ ഹിതം പോലെ ഞങ്ങളുടെ ജീവിതത്തിലും നിറവേറാനുള്ള ഹൃദയം തുറന്ന സമർപ്പണവും എളിമയും അമ്മയെപ്പോലെ ഞങ്ങളുടെ ഉള്ളങ്ങളിലും നിറയ്ക്കണമേ..

ഇനി ഒരിക്കലും പരസ്പരം വേർപിരിഞ്ഞു പോകാതിരിക്കാൻ ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ, ദൈവവും മനുഷ്യത്വവും ഒന്നിച്ചു: ഇന്നും സ്വർഗത്തിൽ യേശു ജീവിക്കുന്നത് പരി. അമ്മയുടെ ഉദരത്തിൽ നിന്ന് സ്വീകരിച്ച മാംസത്തിലാണ്. അതായത് ദൈവത്തിൽ നമ്മുടെ മനുഷ്യ മാംസം ഉണ്ട്…!!😍🙏🏽 (ഫ്രാൻസിസ് പാപ്പ)
🙏

ഞങ്ങളുടെ ഓരോ ദിവസങ്ങളും പ്രശ്ന പൂരിതങ്ങളാകുമ്പോഴും..

കടുത്ത വെല്ലുവിളികളും മാനസിക സംഘർഷങ്ങളും ജീവിതയാത്രയിലുടനീളം ഞങ്ങളെ അനുഗമിക്കുമ്പോഴും ആശങ്കകളും..ആകുലതകളുമില്ലാതെ അവിടുത്തേക്ക് ഞങ്ങളിലുള്ള വിളിക്കും തിരഞ്ഞെടുപ്പിനും ആത്മാർത്ഥതയോടെ ആമേൻ പറയാനുള്ള പൂർണമായ സന്നദ്ധതയും പ്രത്യാശയും ഞങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്താൻ കൃപയേകണമേ ,എല്ലാറ്റിലുമുപരി പരിശുദ്ധ അമ്മയെപ്പോലെ ശുദ്ധതയിലും അനുസരണത്തിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ഞങ്ങളുടെ ഓരോ ഹൃദയത്തുടിപ്പിലും ദൈവനാമം ഉരുവാകുവാനും ദൈവത്തിരുമനസ്സ് മഹത്വപ്പെടാനും അവിടുത്തെ അനുഗ്രഹമേകുകയും ചെയ്യണമേ..

പരിശുദ്ധ അമ്മേ..വിമലഹൃദയ നാഥേ..ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ..ആമേൻ🙏

മംഗലവാർത്ത തിരുനാൾ ആശംസകൾ

പ്രയാസങ്ങളിൽ / സഹനങ്ങളിൽ / കുറവുകളിൽ മനുഷ്യ കുലത്തിന് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന … പരിശുദ്ധ ദൈവമാതാവേ ഇന്ന് ലോകം നേരിടുന്ന ദുരിതത്തിൽ നിന്ന് മുക്തി നേടാൻ ഞക്കൾക്ക് വേണ്ടി അപേക്ഷിക്കണമേ.

ലോക ശക്തികൾ സൃഷ്ടികർത്താവിന്റെ മുന്നിൽ ഒന്നു അല്ല എന്ന് ഞങ്ങൾക്ക് ബോധ്യമായിരിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ – ഞങ്ങൾക്ക് വേണ്ടി അമ്മേ മാധ്യസ്ഥം വഹിക്കണമേ.

മംഗലവാർത്ത തിരുനാൾ (സപ്ര പ്രാർത്ഥനയിൽ നിന്ന് )

അവൻ ഭാഗ്യവാനാകുന്നു. (സങ്കി. 145:5 )

ദൈവത്തിൻ പ്രിയ മാതാവാം

കന്യാംബിക തൻ സൗഭാഗ്യം

തലമുറയഖിലം കീർത്തിക്കും

ജനതതിയവളെ മാനിക്കും.

നീതിമാന്റെ സ്മരണ നിലനിൽക്കും (സങ്കീ122:6)

പാവനമാം ബലിപീഠത്തിൽ

ദൈവാംബികയാം മറിയത്തിൽ

സ്മരണാഞ്ജലികളുയർത്തുന്നു.

തിരുസ്സഭയെങ്ങും സാമോദം.

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

കന്യാമറിയത്തിനു ദൈവം

നല്കിയ പാവന സന്ദേശം

മാനവവാനവ നിരകളിലി –

ന്നാനന്ദക്കതിർ വീശുന്നു.

ആദിമുതൽ എന്നേക്കും ആമ്മേൻ.

ദൈവികദൂതൻ മറിയത്തിൻ

സന്നിധിയിൽ വന്നരുളിയതാം

മംഗല മോഹന സന്ദേശം

തിരുസ്സഭ മുദമൊടു കീർത്തിപ്പൂ .

മംഗളവാർത്ത തിരുനാളിന്റെ മംഗളങ്ങൾ എല്ലാവർക്കും ഏറെ സ്നേഹത്തോടെ അർപ്പിക്കുന്നു. 🙏

പരിശുദ്ധ മാതാവ് അറിഞ്ഞതുപോലുള്ള ദൈവകൃപയുടെ സന്ദേശം കേൾക്കുവാൻ നമുക്കും സാധിക്കട്ടെ,🙏

പരിശുദ്ധ മാതാവ് പറഞ്ഞതുപോലെ, ദൈവകൃപയിൽ ആശ്രയിക്കുന്ന മനോഭാവം നമുക്ക് ലഭിക്കട്ടെ.🙏

മംഗളവാർത്തയുടെ പ്രഘോഷകരും ശുശ്രുഷകാരുമായി നമ്മുടെ ജീവിതം സമർപ്പിക്കാം.🙏

മംഗളവാർത്തയുടെ -പ്രൊ ലൈഫ് ദിനത്തിന്റെ – ആശംസകൾ.🙏

മംഗളവാർത്തയുടെ വായനക്കാരെ ആദരിക്കുന്നു . പ്രാർത്ഥന നിയോഗങ്ങൾ പരിശുദ്ധ മാതാവിൻെറ മധ്യസ്ഥതയിൽ സമർപ്പിക്കുന്നു .

നിയോഗങ്ങൾ{ 9446329343 }അറിയിക്കുക.

Gospel of the Day | Luke 1:26-38
The Birth of Jesus Foretold
26 In the sixth month of Elizabeth’s pregnancy, God sent the angel Gabriel to Nazareth, a town in Galilee, 27 to a virgin pledged to be married to a man named Joseph, a descendant of David. The virgin’s name was Mary. 28 The angel went to her and said, “Greetings, you who are highly favored! The Lord is with you.”
29 Mary was greatly troubled at his words and wondered what kind of greeting this might be. 30 But the angel said to her, “Do not be afraid, Mary; you have found favor with God. 31 You will conceive and give birth to a son, and you are to call him Jesus. 32 He will be great and will be called the Son of the Highest. The Lord God will give him the throne of his father David, 33 and he will reign over Jacob’s descendants forever; his kingdom will never end.”
34 “How will this be,” Mary asked the angel, “since I am a virgin?”
35 The angel answered, “The Holy Spirit will come on you, and the power of the Most High will overshadow you. So the holy one to be born will be called[a] the Son of God. 36 Even Elizabeth your relative is going to have a child in her old age, and she who was said to be unable to conceive is in her sixth month. 37 For no word from God will ever fail.”
38 “I am the Lord’s servant,” Mary answered. “May your word to me be fulfilled.” Then the angel left her.

പ്രാർത്ഥനയോടെ,

നിങ്ങൾ വിട്ടുപോയത്