ലഹരി വിരുദ്ധ സെമിനാറും
പ്രതിജ്ഞയും


കൊച്ചി :
വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും നടത്തി.
“നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ ചാർളി പോൾ ക്ലാസെടുത്തു.
ചടങ്ങിൽ ഹെഡ് മിസ്ട്രസ് ജയിൻ തോമസ് അധ്യക്ഷത വഹിച്ചു.
ജലീൽ താനത്ത് , ആൻസി വർഗ്ഗീസ്, രമ്യ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ തുടർ കർമ്മ പരിപാടികൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു.
ഫോട്ടോ മാറ്റർ :
ലഹരി ഭീകരതക്കെതിരെ ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു. ട്രെയ്നർ അഡ്വ ചാർളി പോൾ , ഹെഡ് മിസ്ട്രസ് ജെയിൻ തോമസ്, ജലീൽ താനത്ത് എന്നിവർ സമീപം.

നിങ്ങൾ വിട്ടുപോയത്