യേശു പിതാവിന് അർപ്പിച്ചബലിയായി പിതാവിൻറെ മുൻപിൽ പുരോഹിതനിൽകുടി യേശുതന്നെ അർപ്പിച്ചതിനാൽ മദ്ബഹയിലേക്കു അൾത്താരാഭിമുഖമായി ബലി അർപ്പിച്ചു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിന് ശേഷം വിരുന്നിനു പ്രാധാന്യം കൊടുത്തുകൊണ്ട് ജനാഭിമുഖമായി ബലി അർപ്പിക്കുവാൻ തുടങ്ങി.
എന്നാൽ അതല്ല ശരി കുർബാന ഒരേസമയം ബലിയും വിരുന്നുമാണെന്നുള്ള യാഥാർഥ്യത്തിലേക്ക് കടന്നു വന്നപ്പോൾ വിരുന്നു ജനാഭിമുഖവും, ബലി അൾത്താരാഭിമുഖവുമായി അർപ്പിക്കാനുള്ള തീരുമാനത്തിലേക്ക് സിനഡ് കടന്നുവന്നു. അതിനാൽ മലബാർ സഭയിൽ അനഫറാ അൾത്താരാഭിമുഖമായും ആരംഭവും അവസാനവും ജനാഭിമുഖവുമായി ബലിയർപ്പിക്കുവാനുള്ള തീരുമാനത്തിലാണ്. വിരുന്നിനെ കാണിക്കാനാണ് ജനാഭിമുഖമായി അർപ്പിക്കുന്നത്.
എന്നാൽ മലങ്കരസഭയിൽ ബലി അർപ്പണം ത്രോണോസിനു അഭിമുഖമായി നിന്ന് ( കിഴക്കോട്ടു തിരിഞ്ഞു നിന്നാണ് ബലി അർപ്പിക്കുന്നത്. ) എന്നാൽ വിരുന്തിൻറെ സമയത്തു ജനാഭിമുഖമായി ആഘോഷമായി, പ്രദിക്ഷണമായി തിരുശരീരരക്തങ്ങൾ വഹിച്ചുകൊണ്ട് ജനത്തിൻറെ അരികിലേക്ക് വരുന്നു. എന്നിട്ടു തിരുശരീര രക്തങ്ങൾ ജനത്തിന് ഭാഗിച്ചുനൽകുന്നു. അതിനുശേഷം മധുബഹയിൽ തിരികെ എത്തി ജനങ്ങളെ ആശീർവദിക്കുകയും ജനം ശിരസുവണങ്ങി ആരാധിക്കുകയും ചെയുന്നു,അതിനുശേഷം തിരികെ ത്രോണോസിലേക്കു പോകുന്നത് കർത്താവിൻറെ രണ്ടാം വരവിൻറെ ഓർമയാണ്. അതിനുശേഷം ബലിപീഠത്തിൽ നിന്നും സ്വീകരിച്ച പാഥേയത്തോടുകൂടി (യാത്രാ ഭക്ഷണത്തോടുകൂടി ) സുവിശേഷം ജീവിക്കാനായി ലോകത്തിലേക്ക്, ഭവനത്തിലേക്ക് അവരെ പുരോഹിതൻ ആശീർവദിച്ചു സമാധാനത്തോടെ പറഞ്ഞയക്കുന്നു .
Joseph Chackalamuriyil