ആയതിനാൽ കാൽനടയാത്രക്കാർ റോഡുപയോഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധയും ജാഗ്രതയും കാട്ടേണ്ടതാണ്.

ഈ കരുതലിന്റെ ഭാഗമായി പ്രധാന റോഡുപയോക്താക്കളായ കാൽനടയാത്രക്കാരേയും ഡ്രൈവർമാരേയും ബോധവൽക്കരിക്കുന്നതിനും ജാഗരൂകരാക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് ഈ മാസം 17 മുതൽ 23 ന് വരെ “Walk Right Look Right” എന്ന പേരിൽ ഒരു വിശേഷബോധവൽക്കരണ പരിപാടി സംസ്ഥാന തലത്തിൽ നടത്തുന്നു.

കാൽനടയാത്രക്കാർ പ്രത്യേക നടപ്പാതകൾ ഇല്ലാത്ത റോഡുകളിൽ നടക്കുമ്പോൾ, നടക്കുന്ന ദിശയിൽ വലതുവശത്തുവശത്തെ ക്യാരേജ് വേയുടെ പുറത്ത് വലതുവശത്തുകൂടെ അല്ലെങ്കിൽ ക്യാരേജ് വേയുടെ പരമാവധി വലതു വശത്തുകൂടെ എതിർ ദിശയിൽ വരുന്ന വാഹനങ്ങളെ കാണാനും അതിലെ ഡ്രൈവറുടെ ശ്രദ്ധകിട്ടാനും കഴിയുന്ന വിധം നടക്കേണ്ടതാണ്.

ഈ പ്രത്യേക ബോധവൽക്കരണ പരിപാടിയുടെ ഭാഗമായും തുടർന്നും, പ്രധാന പാതകളിലേയ്ക്ക് കടക്കുമ്പോഴും സിഗ്നലുകളിലും ജംഗ്ഷനുകളിലും മറ്റും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി മാത്രം ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കേണ്ടതുമാണ്.

MVD Kerala

നിങ്ങൾ വിട്ടുപോയത്