കൊ​ച്ചി: അ​തി​രൂ​പ​ത​യി​ലെ ക​ത്തീ​ഡ്ര​ലു​ക​ള്‍, തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍, പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ള്‍, ആ​ശ്ര​മ​ങ്ങ​ള്‍, ക​ന്യ​ാസ്ത്രീ​മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​ന​ഡ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന ഏ​കീ​കൃ​ത വി​ശു​ദ്ധ കു​ര്‍ബാ​ന ഉ​ട​ന​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് മാ​ര്‍ത്തോ​മാ ന​സ്രാ​ണി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള സീ​റോ മ​ല​ബാ​ര്‍ സ​ഭാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​സ​മ്മേ​ള​നം ആ​വ​ശ‍്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ഫാ.​ജോ​ര്‍ജ് മു​ണ്ട​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വും ശ​രി​യു​ടെ പ്ര​ബോ​ധ​ന​ങ്ങ​ളും പ​ക​രാ​ന്‍ മാ​ര്‍ത്തോ​മാ സ്ലീ​ഹാ​യു​ടെ ശി​ഷ്യ​രാ​യ ന​മു​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സീറോ മലബാർ സഭയുടെ അത്മായ വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി ടോ​ണി ചി​റ്റി​ല​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു. ക​ണ്‍വീ​ന​ര്‍ റെ​ജി ഇ​ള​മ​ത സ​ന്ദേ​ശം ന​ല്കി. മാ​ത്യു ഇ​ല്ലി​ക്ക​ന്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ജോ​മോ​ന്‍ ആ​ര​ക്കു​ഴ, ജി​മ്മി ജോ​സ​ഫ്, ജോ​ര്‍ജ് ജോ​സ​ഫ്, ജോ​സ് പൈ​നാ​ട​ത്ത്, അ​ഡ്വ. തോ​മ​സ് താ​ള​നാ​നി, അ​ഡ്വ.​പോ​ള​ച്ച​ന്‍ പു​തു​പ്പാ​റ, ലാ​ലി ത​ച്ചി​ല്‍, ജി​നോ ജോ​ണ്‍, ജെ​യിം​സ് എ​ല​വു​ങ്ങു​ടി, സേ​വി​യ​ര്‍ മാ​ട​വ​ന, ബി​ജു നെ​റ്റി​ക്കാ​ന്‍, ജോ​ളി മാ​ട​മ​ന, ബി​നോ​യ് ആ​ലും​ചു​വ​ട്ടി​ല്‍, ജോ​സ​ഫ് നാ​ല​പ്പാ​ട്ട്, ഡോ. ​അ​പ്പു സി​റി​യ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഡ്വ. മ​ത്താ​യി മു​തി​രേ​ന്തി സ്വാ​ഗ​ത​വും ലി​ജോ​യ് ക​റു​കു​റ്റി ന​ന്ദി​യും പ​റ​ഞ്ഞു. റ​വ.​ഡോ. ജോ​സ് മാ​ണി​പ​റ​മ്പി​ൽ, ഫാ. ​ത​ര്യ​ന്‍ ഞാ​ളി​യ​ത്ത്, ഫാ. ​ജോ​ണ്‍ തോ​ട്ടു​പു​റം, ഫാ. ​ജോ​ര്‍ജ് നെ​ല്ലി​ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

നിങ്ങൾ വിട്ടുപോയത്