നാളെ (19th July) ഡാഡിയുടെ ഒന്നാം ചരമവാർഷികം.

അച്ചന്മാരുടെ ജീവിതത്തിൽ അവരുടെ മാതാപിതാക്കളുടെ വേർപാട് വലിയ വിടവ് സുഷ്ടിക്കുമെന്ന് പറയാറുണ്ട്. അത് വലിയ ശരിയാണെന്ന് മനസ്സിലായി. സ്നേഹം നിറഞ്ഞ സൗമ്യ സാന്നിദ്ധ്യമാണ് അകന്ന് പോയത്. നമ്മെ നിരന്തരം പ്രചോദിപ്പിക്കുന്ന ആ അഫിർമേഷൻറെ വില, ഇല്ലാതാകുമ്പോഴാണ് മനസ്സിലാകുന്നത്.

ആണ്ടെങ്കിലും നന്നായി ആഘോഷിക്കണമെന്ന് കരുതിയതാണ്. പക്ഷെ കോവിഡ് സാഹചര്യങ്ങൾ ഒരു വർഷത്തിനപ്പുറവും ഒരുപക്ഷെ കൂടുതൽ തീവ്രമായി നിലകൊള്ളുന്നു! അതുകൊണ്ട് കുർബാനയും സെമിത്തേരിയിലെ കർമ്മങ്ങളും ആചാരപരമായി മാത്രം ഇടവകപ്പള്ളിയിൽ വച്ച് (ഏലൂർ സെൻറ് ആൻസ്), അടുത്ത ബന്ധുക്കളോടൊപ്പം. സ്നേഹിതരെല്ലാം ഇതൊരു അറിയിപ്പായി സ്വീകരിക്കയും പ്രാർത്ഥിക്കയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു

.Tomorrow is my dad’s first anniversary. Please remember him in your prayers 🙏

Fr. Jaison Mulerikkal CMI

നിങ്ങൾ വിട്ടുപോയത്