സാധു ഇട്ടിയവിര നിര്യാതനായി
കോതമംഗലം: 101-ാം ജന്മദിനത്തിന് നാല് ദിവസങ്ങൾ ശേഷിക്കെ പ്രശസ്ത ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവുമായ സാധു ഇട്ടിയവിര (101) നിര്യാതനായി.
കോതമംഗലം ഇരമല്ലൂർ പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം.
സംസ്കാരം (മാർച് 15 -ന് )4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ ലാലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ, സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം) മരുമകൾ: ജെയ്സി ജോസ്.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് (ധർമ്മഗിരി ) ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി.
അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ അവാർഡ് ജേതാവാണ്. 101-ാം പിറന്നാൾദിനം ഈ വരുന്ന മാർച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാൻ ഇരിക്കെ ജന്മമാസത്തിൽതന്നെ തന്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന ജീവിതയാത്രക്ക് വിരാമം കുറിച്ചു. കുറ്റിലഞ്ഞി ഇടുപ്പക്കുന്നിലുള്ള വീട്ടിൽ ഭൗതീകശരീരം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് നാളെ (മാർച്ച് 15 ചൊവ്വ) വൈകിട്ട് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. ലില്ലിക്കുട്ടിയാണ് ഭാര്യ. കോതമംഗലം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജിജോ ഇട്ടിയവിര ഏക മകനാണ്. ജെയ്സി ജോസ് മരുമകളും എമ്മ മരിയ പേരക്കുട്ടിയുമാണ്.
നൂറാം ജന്മദിനത്തിൽ അദ്ദേഹത്തിൻെറ ഭവനത്തിൽ സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ആൻഡ് ലൈഫ് കമ്മീഷൻെറ നേതൃത്വത്തിൽ നടന്ന അനുമോദനസമ്മേളനത്തിൽ ചെയര്മാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കെടുത്തിരുന്നു . ദൈവത്തിൻെറസന്ദേശവാഹകൻ സാധു ഇട്ടിയവര-എന്ന ഗ്രന്ഥം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രകാശനം ചെയ്‌തിരുന്നു .
Sabu-Joseഅഭിവന്ദ്യനായ സാധു ഇട്ടിയവിരയുടെ വിയോഗത്തിലുള്ള ദുഃഖത്തോടെ ആദരാഞ്ജലി അർപ്പിക്കുന്നു.