ഇന്നത്തെ ചിന്താവിഷയം :

ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ ശാസ്തജ്ഞൻ ആയിരുന്നു ഐസക് ന്യൂട്ടൻ. അദ്ദേഹം കണ്ടുപിടിച്ച – എയിരോ ഡൈനാമിക്- തിയറി ഉപയോഗിച്ച് ആണ് പക്ഷികൾ പറക്കുന്നത്. ഒരു പക്ഷിയുടെ ഭാരത്തിനു അനുസരിച്ച് അതിന്റെ ചിറകിനു നീളവും ഭാരവും ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ പക്ഷിക്ക് നന്നായി പറക്കുവാൻ സാധിക്കൂ. ഫാൽക്കൺ അനേക ദൂരം പിന്നിടുന്നതും , ഒട്ടകപക്ഷിക്കു പറക്കാൻ സാധിക്കാത്തതും , മയിൽ കൂടുതൽ ദൂരം പറക്കാത്തതുമെല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്.

ഈ എയിരോ ഡൈനാമിക്- തിയറി ഉപയോഗിച്ച് നമ്മൾ പിന്നീട് വിമാനം ഡിസൈന്‍ ചെയ്തു വിജയിപ്പിച്ചു.എന്നാല്‍ അത് കൂടാതെ തന്നെ പറക്കുന്ന ഒരു ജീവിയാണ് വണ്ട്‌. വണ്ടിന് അതിന്റെ ചിറകിനെക്കാൾ പല മടങ്ങ്‌ ഭാരം ഉണ്ട്. അത് എങ്ങിനെ പറക്കാൻ സാധിക്കുന്നു എന്നത് ശാസ്ത്രത്തിനു ഇപ്പോഴും അത്ഭുതം ആണ്.

പിന്നെ എങ്ങിനെ സംഭവ്യം ആകുന്നുവെന്നു ചോദിച്ചാൽ , വണ്ടിന് അറിയാവുന്നതുതനിക്കു പറക്കണമെങ്കിൽ , താൻ നിരന്തരമായി പരിശ്രമിക്കേണ്ടത് ഉണ്ട് എന്നതും , എയിറോ ഡൈനാമിക് നിയമം വണ്ടിനെ ആകുലപ്പെടുത്തുന്നുമില്ല എന്നതും ആണ് . മാത്രമല്ല ഇതുപോലെ കട്ടിയായ കാര്യങ്ങള്‍ അറിയേണ്ട കാര്യവുമില്ല എന്ന് വണ്ട് ധരിക്കുന്നുണ്ടാവും . അതുകൊണ്ടു തന്നെ തന്റെ ചിറകുകൾ ഏറ്റവും കൂടുതൽ പ്രാവശ്യം പറത്തിയാണ് വണ്ട് പറക്കുന്നത് . വായുവിന്റെ സഞ്ചാര പദത്തിൽ വണ്ട് തന്റെ ചിറകു കൊണ്ട് ഉണ്ടാക്കുന്ന വ്യതിയാനം കൊണ്ടാണ്, മൂളൽ ആയി നാം കേൾക്കുന്നത്. കാരണം തനിക്കു പറക്കുവാൻ വേണ്ടി വണ്ട് അതിന്റെ ചിറകുകൾ വായുവിൽ അനേകം മടങ്ങു വീശുന്നുണ്ട്..

തന്റെ പരിമിതികളെ കുറിച്ചുള്ള ചിന്തകളും വിശ്വാസങ്ങളും , ചിലപ്പോൾ ശാസ്ത്ര തത്വങ്ങളും ഒന്നും തന്നെ നമ്മുടെ മുന്നിൽ ഒന്നുമല്ല എന്ന് ഈ ചെറിയ വണ്ട് നമ്മളെ പഠിപ്പിക്കുന്നുണ്ട്.നിസ്സാര കാര്യങ്ങൾക്കു ജീവിതം അവസാനിപ്പിച്ചു സ്വയം കീഴടങ്ങുന്ന മനുഷ്യർ , ഒരിക്കലെങ്കിലും വണ്ടിന്റെ ആ പരിശ്രമം ഒന്ന് കണ്ടിരിക്കേണ്ടത് ആണ്. അവർ ജീവിതം വിജയിപ്പിക്കുവാനായി കുറെ കൂടി , നന്നായി പരിശ്രമിക്കാനുള്ള വക തരുമെന്ന കാര്യം ഉറപ്പാണ്. സ്നേഹപൂർവ്വം.

റ്റോബി മാത്യു.

നിങ്ങൾ വിട്ടുപോയത്