രക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ആയതിനാൽ ദൈവം നൽകുന്ന രക്ഷയിൽ സന്തോഷിക്കാം. യേശുവിലൂടെ മാത്രമാണ് രക്ഷ, ആശയങ്ങളിലോ, സന്മനസ്സിലോ രക്ഷയില്ല; ക്രൂശിതനായ ക്രിസ്തുവിലാണ് നമ്മുടെ രക്ഷ. യേശു ക്രിസ്തുവിലുള്ള വിശ്വാസം മാത്രം മതിയോ രക്ഷ പ്രാപിക്കാൻ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടിയാണ്‌ യേശു മരിച്ചത്‌ എന്നു ക്രിസ്‌ത്യാനികൾ വിശ്വസിക്കുന്നു. (1 പത്രോസ്‌ 3:18) എന്നാൽ രക്ഷ നേടുന്നതിന്‌ യേശുവിനെ ഒരു രക്ഷകനായി വിശ്വസിച്ചാൽ മാത്രം പോരാ. ഭൂതങ്ങൾപോലും യേശു ദൈവപുത്രനാണെന്ന്‌ വിശ്വസിച്ചിരുന്നു. പക്ഷേ അവരെ കാത്തിരിക്കുന്നതു രക്ഷയല്ല, നാശമാണ്‌.

ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാൻ, നാം പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശുവിൽ വിശ്വസിക്കുക. തിരുവചനത്തിൽ പറയുന്നതു പോലെ നമ്മുടെ പാപങ്ങൾക്കുവേണ്ടി യേശു തന്റെ ജീവൻ ബലിയായി നൽകിയെന്നു നമ്മൾ വിശ്വസിക്കണം. കർത്താവായ യേശുവിൽ വിശ്വസിക്കുക, താകൾക്ക് രക്ഷ ലഭിക്കുമെന്ന്‌ അപ്പോസ്‌തലനായ പൗലോസും സീലാസും ജയിലധികാരിയോടു പറഞ്ഞതായി തിരുവചനത്തിൽ പറയുന്നു. അതിനുശേഷം അവർ ദൈവത്തിന്റെ വചനം” അദ്ദേഹത്തെ പഠിപ്പിച്ചു. (അപ്പ പ്രവൃത്തികൾ 16:31, 32) ഇതു കാണിക്കുന്നത്‌ ദൈവവചനത്തിന്റെ അടിസ്ഥാന അറിവു നേടാതെ ആ ജയിലധികാരിക്ക്‌ യേശുവിൽ വിശ്വസിക്കാൻ കഴിയില്ലായിരുന്നെന്നാണ്‌. അതുകൊണ്ട്‌ തിരുവചനത്തിൽ നിന്നുള്ള ശരിയായ അറിവ്‌ അദ്ദേഹം നേടണമായിരുന്നു. അതുപോലെ ദൈവവചനം കേൾകുക മാത്രമല്ല അനുസരിക്കുകയും ചെയ്യുന്നവരാക്കുക

മാനസാന്തരപ്പെടുകയും, വിശുദ്ധി പ്രാപിക്കുകയും ചെയ്യുക. ഒരുപക്ഷേ മുൻകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടാകാം. അല്ലെങ്കിൽ തെറ്റായ ഒരു ചിന്താഗതി നിങ്ങൾക്ക്‌ ഉണ്ടായിരുന്നിരിക്കാം. എങ്കിൽ ആ കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിച്ച്‌, മാനസാന്തരപ്പെടുകയും, വിശുദ്ധകരമായ ജീവിതം നയിക്കുകയും, യേശുവിൽ രക്ഷ പ്രാപിക്കുകയും ചെയ്യുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്