ലോകത്തിന്റെ മുഖമുദ്രയാണ് അസത്യവും, കപടതയും. മനുഷ്യൻ മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തിന്റെയും, അസത്യത്തിന്റെയും മുഖം മൂടികൾ മാറി മാറി അറിയുന്നു. മനുഷ്യർ കോടതിമുറികളിൽ മുതൽ സാധാരണ സംഭാഷണങ്ങളിൽ വരെ അറിഞ്ഞും അറിയാതെയും പലവിധ നേട്ടങ്ങൾക്കായി കള്ള സാക്ഷി പറയാറുണ്ട്. മനുഷ്യർ വ്യാജം പറയുന്നവരായാലും, കർത്താവ് സത്യവാനാണ്. കർത്താവ് തന്നെയാണ് വഴിയും, സത്യവും, ജീവനും.ജീവിതത്തിൽ നാം അസത്യം പറയുമ്പോൾ ക്രിസ്തുവിനോട് അകന്നു പോകുന്നുവെന്നാണ് തിരുവചനം പടിപ്പിക്കുന്നത്. സത്യസന്ധതയാണു ദൈവത്തിന്റെ കാൽച്ചുവടുകൾ പിന്തുടരുന്നത്.

സത്യസന്ധത നമ്മളുടെ ആന്തരിക പ്രതീകത്തിന്റെ ഒരു നേരിട്ടുള്ള പ്രതിഫലനം ആണ്. നമ്മളുടെ ഓരോ പ്രവൃത്തികളും ദൈവ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്, നാം ഓരോരുത്തരുടെയും പ്രവൃത്തികളിൽ സത്യത്തെ പ്രതിഫലിപ്പിക്കുന്നത് നല്ല സാക്ഷ്യം നൽകുന്നതിന്റെ ഭാഗമാണ്. എഫേസ്യർ 6:14 ൽ പറയുന്നു, സാത്താനിക ശക്തികളെ നേരിടാനായി, സത്യം കൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചം ധരിച്ച്‌ നിങ്ങള്‍ ഉറച്ചുനില്‍ക്കുവാൻ പറയുന്നു. സര്‍വ്വായുധ വര്‍ഗ്ഗം’ ദൈവം നമുക്കു നല്‍കിയിട്ടുള്ള പലവിധ ആത്മീയ ഉപകരണങ്ങളാണ്. അതിൽ ഒന്നാമത് സത്യമെന്ന അരപ്പട്ട. സത്യമെന്നാല്‍ ആത്മാര്‍ത്ഥത, കാപട്യമില്ലായ്മ, ദൂഷണം പറയാതിരിക്കുക എന്നിവയാണ്. ഈ പാപങ്ങളില്‍ നിന്നു സ്വതന്ത്രമായില്ലെങ്കില്‍ സാത്താനോട് പോരാടുവാന്‍ ചിലപ്പോള്‍ നാം മറന്നു പോകും.

ജീവിതത്തിൽ സത്യത്തിന്റെ മുഖം മൂടി അണിയുമ്പോൾ, പലവിധ നഷ്ടങ്ങളും ഉണ്ടാകും. ജീവിതത്തിനായ സത്യത്തിനായി നിലകൊള്ളുമ്പോൾ നമുക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ ലാഭങ്ങളാക്കി മാറ്റാൻ കഴിയുന്ന കർത്താവ് നമ്മുടെ കൂടെ ഉണ്ട്. നാം ഒരോരുത്തർക്കും സത്യത്തോട് ചേർന്ന് നിൽക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്