പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ.

കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന് സമ്മതം മൂളിയ ഒരമ്മയും അപ്പനും.

ഈ ദമ്പതികൾക്ക് 5 ആൺ മക്കളാണ്. 5 പേരിൽ 4 പേർ പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. ഇവർക്ക് മുന്നേ ഒരു ജേഷ്ഠ സഹോദരൻ ഉണ്ടായിരുന്നു. ശൈശവത്തിൽ ഒരു അപകടത്തിന്റെ രൂപത്തിൽ ട്വിങ്കൾ എന്ന ആ മകനെ അമ്മയുടെ മുൻപിൽ നിന്ന് ദൈവം സ്വർഗത്തിലേക്ക് കുട്ടിക്കൊണ്ടുപോയി. ട്വിങ്കിളിന്റെ ഒരു ആഗ്രഹം ആയിരുന്നു വീട് നിറച്ചു കുട്ടികൾ വേണം എന്നുള്ളതായിരുന്നു. നിറയെ കുഞ്ഞുമാലാഖമാരും വിശുദ്ധരും ഉള്ള സ്വർഗത്തിലേക്ക് ഈശോ അവനെ കുട്ടിക്കൊണ്ടുപോയി. ഈശോ ട്വിങ്കിളിനെ കുട്ടികൊണ്ട് പോയതോർത്ത്‌ ജോയി ചേട്ടനും മോളി ചേച്ചിയും ഈശോയോട് പിണങ്ങിയില്ല.
പകരം ഈശോ ലോകത്തിലെ ആത്മാക്കളെ രക്ഷിക്കാൻ പൗരോഹിത്യം സമൃദ്ധമായി പന്തിരുവേലിൽ ഭവനത്തിലേക്ക് അയച്ചു.
2021 ജനുവരി 5, ചൊവ്വാഴ്ച രാവിലെ 9:15ന് പൈക സെൻറ് ജോസഫ്സ് ദൈവാലയത്തിൽ വെച്ച് അഭിവന്ദ്യ മുരിക്കൻ പിതാവിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ച്‍, ഈ കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ വൈദികൻ Fr. മാത്യു പന്തിരുവേലിൽ പ്രഥമ ദിവ്യബലിഅർപ്പിച്ചു.


ഈ അമ്മയുടെ 5 ആൺ മക്കളിൽ ഒരാൾ മാത്രം ആണ് വിവാഹ ജീവിതത്തിൽ പ്രേവേശിച്ചത്. ഇവരുടെ മക്കളിൽ ആദ്യം പുരോഹിതൻ ആയത് Fr.മാർട്ടിൻ പന്തിരുവേലി ആണ്. അദ്ദേഹം പാലാ രൂപതയിൽ ആണ് ശുശ്രുഷ ചെയ്യുന്നത്.

രണ്ടാമത്തെ ആൾ Fr. അൽഫോൻസ് പന്തിരുവേലിൽ മിഷൻ രൂപതയിൽ ശുശ്രുഷ ചെയ്യുന്നു. ജനുവരി മാസം പുത്തൻ കുർബാന ചൊല്ലിയ മൂന്നാമത്തെ ആൾ Fr. മാത്യു പന്തിരുവേലിൽ പാലാ രൂപതക്കു വേണ്ടിയാണ് ശുശ്രുഷ ചെയ്യുന്നത്.

നാലാമത്തെ ആൾ സെമിനാരിയിൽ പഠിക്കുന്നു. പൗരോഹിത്യ ജീവിതത്തിൽ ഉള്ള സഹോദരൻമാർക്ക് ലണ്ടനിൽ ഉള്ള ടൈറ്റസും ഭാര്യ ലിറ്റിയും പൂർണ്ണ പിന്തുണ നൽകുന്നു.

ലക്ഷ കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന ജോലികൾക്ക് മിടുക്കരായ മക്കളെ തയ്യാറാക്കുന്ന ഈ കാലത്ത് നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്. സ്വർഗസ്ഥാനയ ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മോളി ജോസ്

നിങ്ങൾ വിട്ടുപോയത്