കൊച്ചി –കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ രണ്ടാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2022 ആഗസ്റ്റ് 16ാം തിയതി ആരംഭിച്ചു .
ഹൊസ്സൂർ രൂപതാദ്ധ്യക്ഷ്യൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ പിതാക്കന്മാർ പ്രാർത്ഥനയിലും നിശബ്ദതയിലും സിനഡിനായി ഒരുങ്ങി . തുടർന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാർ വിശുദ്ധ കുർബ്ബാന അർപ്പിച്ചു .
സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഉൗന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ ഉണ്ടാകും.
ഫാ. ആന്റണി വടക്കേക്കര വി. സി.
സെക്രട്ടറി, മീഡിയ കമ്മീഷൻ