കൊച്ചി. കളക്ടർക്കും പഞ്ചായത്ത്‌ സെക്രട്ടറിക്കും പോലീ സിലുമെല്ലാം നിരവധി പരാതികൾ നൽകിയിട്ടും അധികാരകേന്ദ്രങ്ങൾ നടപടികളോ, മറുപടിയോ നൽകാത്തത്തിൽ വേദനിച്ച് കോഴിക്കോട് ചക്കിട്ടപാറയിൽ വികലാഗ വായോധികൻ ജോസഫ് ആത്മഹത്യ ചെയ്യുവാനിടയാത് സർക്കാർ അനാസ്ഥമുലമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്.

ആത്മഹത്യ ഒന്നിനും പരഹാരമല്ലെന്നും ജീവത്യാഗം പ്രധിഷേധമാർഗമല്ലെന്നും വിവിധ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരോ വ്യക്തിയും മറക്കരുത്.

കാർഷിക മേഖലയിൽ കൃഷിയോ മറ്റ് വരുമാന മാർഗങ്ങളോ ഇല്ലാത്ത 77 വയസ്സ് പ്രായമുള്ള ഒരു കുടുംബനാഥന് തനിക്ക് ലഭിക്കാനുള്ള വികലാഗ പെൻഷനും, ഭിന്നശേഷിക്കാരിയായ മകൾക്കും സർക്കാർ സഹായം നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകൾ വിവരണാധിതമാണെന്ന്, സർക്കാർ സംവിധാനങ്ങൾ യഥാസമയം മനസ്സിലാക്കി പരിഹരിക്കാത്തത് വേദനാകരമാണെന്ന് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

പട്ടിണിമൂലം കേരളത്തിൽ മരണം സംഭവിക്കുന്നത് സാമൂഹ്യ പ്രശ്നമായി വളരാതെ സർക്കാർ ജാഗ്രതപുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്